വടകരയില്‍ നോ ഹോണ്‍ ഡേ ആചരിച്ചു
വടകര: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച്് മോട്ടോര്‍ വാഹന വകുപ്പ് എയ്ഞ്ചല്‍സ്, ആശ ഹോസ്പിറ്റല്‍, ഡ്രൈവിങ് സ്കൂള്‍ അസോസിയേഷന് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വടകരയില്‍ നോ ഹോണ്‍ ഡേ ആചരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന റാലി അഞ്ചുവിളക്ക് ഗാന്ധിപ്രതിമക്കു സമീപം സി.കെ നാണു എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. തഹസില്‍ദാര്‍ പി.കെ സതീഷ് കുമാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അസാപ് വിദ്യാര്‍ഥികള്‍, എയ്ഞ്ചല്‍സ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ അണിനിരന്നു. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആര്.ടി.ഒ എന്‍. സുരേഷ് അധ്യക്ഷനായി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. രാഗേഷ്, എയ്ഞ്ചല്‍സ് സംസ്ഥാന ഡയറക്ടര്‍ ഡോ. കെ.എം അബ്ദുല്ല, ജില്ലാ എക്സിക്യുട്ടീവ് ഡയരക്ടര്‍ പി.പി രാജന്, കെ. ചന്ദ്രന് സംസാരിച്ചു. ശബ്ദ മലിനീകരണംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. വാഹനങ്ങളില്‍ നോ ഹോണ്‍ സ്റ്റിക്കറുകള്‍ പതിച്ചു.
വടകരയുടെ വിവിധ ഭാഗങ്ങളില്‍ എയ്ഞ്ചല്‍സ് വളണ്ടിയര്‍മാര്‍ റോഡ്്ഷോ നടത്തി. പി.പി സത്യനാരായണന്, കെ.കെ ബാബുരാജ്, പി. ഹംസ, കെ. പ്രേമദാസന്, ശിവദാസ് കല്ലാച്ചി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."