വെട്ടുകല്ലിന് തീ വില: നിര്‍മാണ മേഖല പ്രതിസന്ധിയില്‍
കല്‍പ്പറ്റ: നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി വെട്ടുകല്ലിന് തീ വില. അടിക്കടിയുള്ള തൊഴിലാളി സമരങ്ങളും കരിങ്കല്ല് ക്ഷാമവും ഒരുമിച്ച് വന്നതോടെയാണ് വെട്ടുകല്ലിന് വില വര്‍ധിച്ചത്.
നല്ല ഇനം കല്ലുകള്‍ക്ക് 44.50 രൂപ ഉണ്ടായിരുന്നിടത്ത് നിലവില്‍ 50 രൂപ വരെയെത്തി നില്‍ക്കുകയാണ്. 50 രൂപ മുതല്‍ മുടക്കി കല്ല് വാങ്ങിയാല്‍ തന്നെ അവ മണ്ണ് ഉറക്കാത്ത സ്ഥിതിയിലുമാണുള്ളത്. അതിനാല്‍ തന്നെ നിര്‍മാണ സ്ഥലങ്ങളിലെത്തുന്ന കല്ലുകള്‍ തിരിച്ചയക്കേണ്ട അവസ്ഥയിലാണുള്ളത്. ഇന്ദന വില വര്‍ധനവും കരിങ്കല്ലിന്റെ ക്ഷാമവുമാണ് പ്രധാനമായും വെട്ടുകല്ലിന്റെ വിലകയറ്റത്തിന് കാരണമായി ചൂണ്ടികാണിക്കുന്നത്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ വെട്ടുകല്ല് ജില്ലയിലേക്കെത്തുന്നത്. ജില്ലയില്‍ വെട്ടുകല്ലിന് ആവശ്യക്കാരേറിയതും വില വര്‍ധിക്കാനിടയാവുന്നുണ്ട്.
ജില്ലയിലെ ഭൂരിഭാഗം ക്വാറികളും അടച്ചു പൂട്ടുകയും കരിങ്കല്‍ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ പലരും വീടിന് തറ കെട്ടുന്നതിന് വെട്ടുകല്ലാണ് ഉപയോഗിക്കുന്നത്.
ആദിവാസികളടക്കമുള്ളവര്‍ക്ക് വെട്ടുകല്ല് ഉപയോഗിച്ച് വീട് നിര്‍മിക്കണമെന്ന് നിര്‍ദ്ദേശം വന്നതോടെയാണ് വെട്ടുകല്ല് ഉടമകള്‍ ഗുണഭോക്താക്കളെ ചൂഷണം ചെയ്യുന്നത്.
അന്യായമായി വെട്ടുകല്ല് വില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ജില്ലയിലേക്ക് വെട്ടുകല്ലുമായെത്തുന്ന വാഹനങ്ങള്‍ തടയാനുള്ള തീരുമാനത്തിലുമാണ് വിവിധ കര്‍ഷക സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."