നിര്‍ദ്ധനരായവര്‍ക്ക് കൈതാങ്ങായി അടിമാലി ഗ്രാമപഞ്ചായത്ത്
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലാപ്ടോപ്പ്, സൈക്കിള്‍ എന്നിവയും ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടര്‍, വികലാംഗര്‍ക്ക് പെട്ടിക്കട, വയോജനങ്ങള്‍ക്ക് കട്ടില് എന്നിവയും വിതരണം ചെയ്തു.
2017-2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് പരിപാടി സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി നിര്‍വ്വഹിച്ചു.പട്ടികജാതി , പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി 73 ലാപ്ടോപ്പ്, ഭിന്നശേഷിക്കാര്‍ക്കായി 21 സ്കൂട്ടര്‍, വിദ്യാര്‍ഥികള്‍ക്കായി 401 സൈക്കിള്‍ എന്നിവയും തിരഞ്ഞെടുത്ത 14 പേര്‍ക്ക് പെട്ടികടകളും 69 പേര്‍ക്ക് കട്ടിലുകളും പഞ്ചായത്ത് നല്കി. 42.5ലക്ഷം രൂപയാണ് പ്രത്യേക പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്. ഇതില്‍ ലാപ്ടോപ്പുകള്‍ക്കായി 20 ലക്ഷം രൂപയും സൈക്കിളിന് 16 ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിയിരുന്നു. പെട്ടികട, കട്ടില് എന്നിവക്കായി 6.5 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.
നിര്‍മ്മാണ വിതരണ ഉദ്ഘാടനത്തോടനുബന്ധിച്ച് അടിമാലി സര്‍ക്കാര്‍ സ്കൂളിനു സമീപം സ്ഥാപിച്ച മാതൃകാ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും നടന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ എസ് സിയാദ് അധ്യക്ഷത വഹിച്ചു. ലാപ്ടോപുകളുടെ വിതരണം അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്ര നിര്‍വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മേരി യോക്കോബ് താക്കോല്‍ദാനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ പ്രന്സ്മാത്യൂ, ബാബു ഉലകന്, ഇ പി ജോര്‍ജ് ശ്രീജ ജോര്‍ജ്, അച്ചാമ്മ ചാക്കോ, അജിത മോഹനന്, രജനി സതീശന്,ദ ീപ മനോജ്, പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."