യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു
തൃശൂര്‍: അന്യായമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കേരളാ എക്സ്പ്രസ് തടഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെലിന് ജോണ്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.വി ബൈജു, ശീതള്‍ രാജ, അരുണ്‍മോഹന്‍, ശില്പ സി. നായര്‍, ഡേവിഡ് കുരിയന്‍, മുഹമ്മദ് ഹാഷിം, കുര്യന് മുട്ടത്ത്, ബാബു ജേക്കബ്, നിഖില്‍ സതീശന്, അനീഷ് വര്‍ഗീസ്, ലിജോ പനക്കല്‍, അരുണ്‍ കാഞ്ഞാണി, ടോം ആന്റണി, സനീഷ് കളപ്പുരക്കല്‍, പി.ആര് രാഗേഷ്, രഞ്ജിത് പുല്ലഴി, എം.ഡി ഷൈജു, മുകേഷ് കൂളപറമ്പില്‍ സംസാരിച്ചു. ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകരെ റെയില്‍വേ പൊലിസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."