എം.എല്‍.എയുടെ വിദ്യാഭ്യാസ ശാക്തീകരണം: കോട്ടക്കല്‍ മണ്ഡലത്തില്‍ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കൂടി വാഹനം
കോട്ടക്കല്‍: പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കൂടി വാഹനങ്ങള്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തില്‍. ജി.യു.പി.എസ് നായാടിപ്പാറ (കോട്ടക്കല്‍ നഗരസഭ), ജി.എല്‍.പി.എസ് അത്തിപറ്റ, ജി.എല്‍.പി.എസ് വടക്കുംപുറം(എടയൂര്‍ പഞ്ചായത്ത്), ഹയര്‍ സെക്കന്‍ഡറി- ഗവ. രാജാസ് എച്ച്.എസ്.എസ് കോട്ടക്കല്‍, ഗവ.എച്ച്.എസ്.എസ് ഇരിമ്പിളിയം, ഗവ.എച്ച്.എസ്.എസ് കുറ്റിപ്പുറം, ഗവ.എച്ച്.എസ്.എസ് പേരശ്ശന്നൂര്‍ എന്നിവക്കാണ് ഈ വര്‍ഷം വാഹനങ്ങള്‍ നല്‍കുന്നത്. ഇതിനായി 94.55 ലക്ഷം(94,55800) രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു ടെന്‍ഡര്‍ കഴിഞ്ഞു.
ധനകാര്യ വകുപ്പില്‍ നിന്നും ഫണ്ട് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ കാര്യാലയത്തില്‍ എത്തുന്നതോടെ വാഹനങ്ങള്‍ സ്‌കൂളുകള്‍ക്ക് കൈമാറാനാകും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."