മലപ്പുറത്തെത്തുന്നവര്ക്ക് ഇനി ഡാറ്റ ഫ്രീ
മലപ്പുറം: മലപ്പുറത്ത് എത്തുന്നവര്‍ക്ക് ഇനി മൊബൈലില്‍ ഡാറ്റ ഫ്രീ. ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കാറുമായി സഹകരിച്ച് ആവിഷ്കരിച്ച പദ്ധതി ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.
ബി.എസ്.എന്‍.എല്‍ ആണ് മലപ്പുറം ടൗണിലും കലക്ടറേറ്റിലും ഫ്രീ വൈഫൈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പതിനഞ്ച് മിനിറ്റോളം ഡാറ്റ ഉപയോഗിക്കാം.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫ്രീ വൈഫൈ എന്ന ആശയവുമായാണ് ബി.എസ്.എന്‍.എല്‍ പദ്ധതി തുടങ്ങിയത്. ഇതനുസരിച്ച് മലപ്പുറം ടൗണ്‍, കലക്ടറേറ്റ്, തിരൂര്‍ റെയില്‍വേ സ്റ്റേഷന്, കോട്ടപ്പടി എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ വൈഫൈ സേവനം ലഭ്യമാകുന്നുണ്ട്. മൊബൈലിലും ലാപ്്ടോപ്പിലും മറ്റും വൈഫൈ സ്പോട്ട് സെര്‍ച്ച് ചെയ്താല്‍ സര്‍ക്കാരിന്റെ ഫ്രീ വൈഫൈ പേജ് തുറക്കും. ഇവിടെ മൊബൈല്‍ നമ്പര്‍ നല്കി ഒ.ടി.പി ആയി പാസ് വേര്‍ഡും വരും. ഇത് ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ഫ്രീയായി വൈഫൈ ഉപയോഗിക്കാം. നേരത്തെ മലപ്പുറം നഗരസഭയുടെ കീഴില്‍ സൗജന്യ വൈഫൈ പദ്ധതി നടപ്പിലായിരുന്നു. എന്നാല്‍ സാങ്കേതിക കാരണത്താല്‍ ഇത് മുടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."