യമുനാ തീരം മലിനമാക്കിയതിന് ശ്രീ ശ്രീ രവിശങ്കര്‍ പിഴ അടച്ചു
ന്യൂഡല്‍ഹി: യമുനാതീരം മലിനമാക്കിയതിന് ദേശീയ ഹരിത ട്രൈബൂണല്‍ ചുമത്തിയ പിഴ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന് നല്കി. നാല് കോടി എഴുപത്തി അഞ്ച് ലക്ഷം രൂപയാണ് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ശ്രീ ശ്രീ രവിശങ്കര്‍ അടച്ചത്. യമുനാ തീരത്ത് പരിസ്ഥിതി നാശം വരുത്തിയതിനാണ് പിഴ അടക്കേണ്ടി വന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ലോക സാംസ്ക്കാരികോത്സവത്തിന്റ ഭാഗമായി യമുനാ തീരം മലിനമാക്കിയതിനാണ് അഞ്ചു കോടി രൂപ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനോട് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പിഴ അടച്ചാല്‍ മാത്രമേ ഈ ലോക സാംസ്ക്കാരികോത്സവം നടത്താന്‍ അനുവദിക്കുകയുള്ളു എന്നായിരുന്നു ദേശീയ ഹരിത ട്രൈബൂണലിന്റെ ആദ്യ നിലപാട് എന്നാല്‍ ഇത്തരത്തിലൊരു വലിയ പരിപാടി നടത്തുന്നതിനാല്‍ ഉടന്‍ ഇത്രയധികം തുകയടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും 25 ലക്ഷം രൂപ ആദ്യം അടയ്ക്കാമെന്നും പിന്നീട് ബാക്കി തുക അടയ്ക്കാമെന്നും ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന് ട്രൈബൂണല്‍ മുമ്പാകെ ഉറപ്പു നല്‍കിയിരുന്നു.
ഇത് അംഗീകരിച്ച് ട്രൈബൂണല്‍ ബാക്കി തുക ഒരു മാസത്തിനകം അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പരിപാടി കഴിഞ്ഞ് ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞിട്ടും ബാക്കി പിഴതുക അടച്ചിരുന്നില്ല. പിന്നീട് നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുള്ളപ്പോഴാണ് പിഴ അടയ്ക്കാന്‍ തീരുമാനിച്ചത്.
യമുനാ തീരത്ത് ഏഴ് ഏക്കര്‍ സ്ഥലത്താണ് 35 ലക്ഷത്തോളം പങ്കെടുത്ത പരിപാടിക്കായി വേദി ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."