HOME
DETAILS

കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ തുറന്നുപറച്ചിലില്ല

  
backup
April 28 2018 | 17:04 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%a4



കൊല്ലം: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് തുറന്നുപറയാത്ത പാര്‍ട്ടി കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം നേരിട്ട ദേശീയ നേതൃത്വത്തെ അഴിച്ചുപണിയുന്നു. നിലവിലെ ദേശീയ കൗണ്‍സിലില്‍നിന്നു 75 കഴിഞ്ഞവരെ ഒഴിവാക്കണമെന്നും 60 കഴിഞ്ഞവരെ കൗണ്‍സിലില്‍ പുതുതായി ഉള്‍പ്പെടുത്തരുതെന്നുമുള്ള ഭേദഗതി നിര്‍ദ്ദേശം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിയിലെ യുവനിരയുടെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു. പുതിയ ദേശീയ നേതൃത്വത്തെ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നു ഉച്ചക്ക് മുമ്പ് തെരഞ്ഞെടുക്കും.
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന എസ് സുധാകര്‍ റെഡ്ഡി ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നിലനിര്‍ത്താനാണ് നീക്കം.
റെഡ്ഡി ഒഴിഞ്ഞാല്‍ നേതൃസ്ഥാനത്തേക്ക് വോട്ടെടുപ്പുണ്ടാകുമെന്നു മനസിലാക്കിയാണ് അദ്ദേഹത്തെ നിലനിര്‍ത്താനൊരുങ്ങുന്നത്. ഡെപ്യൂട്ടി ജനറല്‍സെക്രട്ടറിസ്ഥാനത്തേക്ക് ഡി. രാജ,അതുല്‍കുമാര്‍ അഞ്ചാന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും രാജയോട് ഭൂരിഭാഗത്തിനും യോജിപ്പില്ലെന്നാണ് അറിയുന്നത്.
റെഡ്ഡിയുടെ പിന്‍ഗാമിയായി കാണുന്നത് അതുല്‍കുമാര്‍ അഞ്ചാനെന്നാണ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ വികാരം. നിലവിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഗുരുദാസ്ഗുപ്ത മാറുന്നതോടെ പകരം രണ്ട് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ടാകും. ദേശീയ സെക്രട്ടറിയേറ്റില്‍നിന്നു പന്ന്യന്‍ രവീന്ദ്രനെ മാറ്റുന്നതോടെ സി.എ കുര്യന് പകരം പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി പന്ന്യനെ നിയമിക്കുകയും ചെയ്‌തേക്കാം.
നിലവില്‍ പന്ന്യന്‍ ദേശീയ സെക്ക്രട്ടറിയേറ്റംഗവും കാനം ക്ഷണിതാവുമാണ്. പന്ന്യന്‍ ഒഴിവായാല്‍ ബിനോയ്‌വിശ്വത്തിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കൂടാതെ കേരളത്തില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം 14ല്‍ നിന്നും 15 ആയി ഉയര്‍ത്തും.
അതോടൊപ്പം സി.എ കുര്യന്‍,സി.എന്‍ ചന്ദ്രന്‍,എന്‍ രാജന്‍ ഉള്‍പ്പെടെ നാലുപേര്‍ ഒഴിവാക്കപ്പെടും. പകരം കെ.പി രാജേന്ദ്രന്‍,മുല്ലക്കര രത്‌നാകരന്‍,പി സന്തോഷ്‌കുമാര്‍,പി പ്രസാദ് എന്നിവരെ ഉള്‍പ്പെടുത്തിയേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  14 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago