HOME
DETAILS
MAL
40 വര്‍ഷത്തിന് ശേഷം പിടിയിലായ കൊടുംകുറ്റവാളിയെ കോടതിയില്‍ ഹാജരാക്കി
backup
April 28 2018 | 19:04 PM
വാഷിങ്ടണ്‍: അമേരിക്കയെ വിറപ്പിച്ച കൊടുംകുറ്റവാളി ജോസഫ് ജെയിംസ് ഡിആഞ്ചലേയെ (72) കാലിഫോര്‍ണിയ കോടതിയില്‍ ഹാജരാക്കി.
ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തെ 40 വര്‍ഷത്തിന് ശേഷം ചൊവ്വാഴ്ചയാണ് പിടികൂടിയത്.
അമേരിക്കന്‍ ജയില്‍പ്പുള്ളികള്‍ ധരിക്കുന്ന ഓറഞ്ച് കളര്‍ വസ്ത്രം ധരിെച്ചത്തിയ ഡിആഞ്ചലേ കോടതിയില്‍ തീര്‍ത്തും അവശനായ നിലയിലായിരുന്നു. 1972 ഫെബ്രുവരി രണ്ടിന് ബ്രിയാന്‍, കാറ്റി മാര്ഗ്ഗിയോര് ദമ്പതികളെ റാഞ്ചോ കൊറഡോവയില് വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായായഡിആഞ്ചലേ അമേരിക്കയിലെ മുന്‍ പൊലിസ് ഓഫിസര്‍ കൂടിയാണ്. 1976-1986 ഇടയിലായി 11 കൊലപാതകങ്ങള്‍, 51 പീഡനം എന്നിവയില്‍ ഇദ്ദേഹം പ്രതിയാണെന്ന് സംശയിക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."