മ്യാന്‍മറില്‍ സംഘര്‍ഷം; ആയിരങ്ങള്‍ പലായനം ചെയ്തു
യാങ്കോന്‍: റോഹിംഗ്യന്‍ വംശജര്‍ക്കെതിരേയുള്ള ആക്രമണത്തിന് പിന്നാലെ മ്യാന്‍മറില്‍ വീണ്ടും ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണം.
രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള കച്ചിനിലെ വിമതരും സൈന്യവുമായുള്ള സംഘര്‍ഷത്തില്‍ ആയിരങ്ങളാണ് പലായനം ചെയ്യുന്നത്. ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ ആരംഭിച്ച ആക്രമണങ്ങള്‍ക്കിടെ 4,000 പേര്‍ പലായനം ചെയ്തുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്് ചെയ്തു.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കച്ചിന്‍ പ്രദേശത്ത് നിന്ന് നിരവധി പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ സംഘര്‍ഷ പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും യു.എന്‍ ജീവകാരുണ്യ വിഭാഗം തലവന്‍ മാര്‍ക്ക് കട്ട്‌സ് പറഞ്ഞു.
ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഭൂരിഭാഗമുള്ള കച്ചിനില്‍ വിമതരായ കച്ചിന്‍ ഇന്റിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷനും (കെ.ഐ.ഒ) മ്യാന്‍മര്‍ സൈന്യവും തമ്മിലാണ് സംഘര്‍ഷം. മ്യാന്മറില്‍ നിന്ന് മോചിതരായി സ്വയം ഭരണമാണ് കെ.ഐ.ഒ ആവശ്യപ്പെടുന്നത്. 1961 മുതല്‍ ഇവര്‍ ഇവിടെ സ്വയം ഭരണ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."