കോപ്പിയടി: ഒന്നാം റാങ്കുകാരി പുന:പരീക്ഷയ്ക്ക് വന്നില്ല
പറ്റ്ന: ബിഹാറില്‍ കോപ്പിയടി വിവാദത്തിലെ ഒന്നാം റാങ്കുകാരി പുനപരീക്ഷയ്ക്ക് ഹാജരായില്ല. ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലെ ഫലങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ വീണ്ടും പരീക്ഷ നടത്താന്‍ ഉത്തരവിട്ടത്. മൂന്ന് വിഷയങ്ങളിലെയും റാങ്ക് ജേതാക്കളുടെ അറിവില്ലായ്മ ഞെട്ടിക്കുന്നതായിരുന്നു. ജലവും എച്ച്.ടു.ഒയും തമ്മിലുള്ള ബന്ധം അറിയാത്തയാളാണ് സയന്‍സില്‍ ഒന്നാം റാങ്ക് നേടിയത്.
ആര്‍ട്സ് വിഷയത്തില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായി പൊളിറ്റിക്സ് എന്നു പറഞ്ഞാല്‍ പാചകത്തെ പ്രതിപാദിക്കുന്നതാണെന്നാണ് പറയുന്നത്. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പുന:പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സത്യം പുറത്തുവരുമെന്ന ഭയം കാരണമോ മറ്റോ ഒന്നാംറാങ്കുകാരി പരീക്ഷയില്‍ പങ്കെടുത്തില്ല. അതേസമയം മറ്റു വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."