HOME
DETAILS

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ മോദി സ്വിറ്റ്‌സര്‍ലാന്റിനോട് ആവശ്യപ്പെട്ടു

  
backup
June 06 2016 | 09:06 AM

modi-switzerland-2

ജനീവ: സ്വിസ് ബാങ്കിലുള്ള  ഇന്ത്യക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറണമെന്ന് മോദി സ്വിറ്റ്‌സര്‍ലാന്റിനോട് ആവശ്യപ്പെട്ടു. കള്ളപ്പണക്കാരെ കണ്ടെത്താന്‍ ഇന്ത്യയുമായി സ്വിറ്റ്‌സര്‍ലാന്റ് സഹകരിക്കാമെന്ന് ഉറപ്പുനല്‍കിയതായി നരേന്ദ്ര മോദി പറഞ്ഞു. ആണവ വിതരണ കൂട്ടായ്മയിലെ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വത്തിന് പിന്തുണ നല്‍കാമെന്ന് സ്വിറ്റ്‌സര്‍ലാന്റ് അറിയിച്ചതായും മോദി മാധ്യമങ്ങളോട് പറഞ്ഞു. സ്വിസ് പ്രസിഡന്റ് ജൊഹാന്‍ സ്‌നേഡറുമായുള്ള ചര്‍ച്ചക്കുശേഷമാണ് മോദി ഇക്കാര്യം അറിയിച്ചത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് അദ്ദേഹം സ്വിറ്റ്‌സര്‍ലാന്റില്‍ എത്തിയത്. ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇവിടെ എത്തുന്നത്.അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി സ്വിറ്റ്‌സര്‍ലാന്റിലെത്തിയത്. അഫ്ഗാനിസ്ഥാനും ഖത്തറുമാണ് മോദി ഇതിനകം സന്ദര്‍ശിച്ചത്. നാളെ അമേരിക്ക സന്ദര്‍ശിക്കുന്ന മോദി വൈറ്റ് ഹൗസില്‍ വച്ച് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago