പമ്പാ കര്‍മപദ്ധതി സമയബന്ധിതമായി നടപ്പാക്കും: കേന്ദ്രസംഘം
പത്തനംതിട്ട: പമ്പാ കര്‍മപദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്ന് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനെത്തിയ കേന്ദ്ര ജല കമ്മിഷന്‍ ചീഫ് എന്‍ജിനിയര്‍ ജെ.സി.അയ്യര്‍. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് തയാറാക്കും. പമ്പയുടെ മലിനീകരണം, തീര കൈയേറ്റം, മണല്‍വാരല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം സമഗ്രമായി പഠിക്കും. പമ്പാനദി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മുന്‍ റിപ്പോര്‍ട്ടുകളും, വിവിധ സംഘടനകള്‍ നല്‍കിയ നിവേദനങ്ങളും പരിശോധിക്കുമെന്നും അയ്യര്‍ പറഞ്ഞു. സെന്‍ട്രല്‍ ഗ്രൗണ്ട്‌വാട്ടര്‍ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ വി. കുഞ്ഞമ്പു, കേന്ദ്ര ജലകമ്മിഷനിലെ ഡോ. ആര്‍.എന്‍. സംഘ്വാ, ദേശീയ നദീജല അതോറിറ്റി ജോയിന്റ് ഡയറക്ടര്‍ വിനോദ്‌സിങ് എന്നിവരും സംഘത്തിലുണ്ട്. സംസ്ഥാന ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി.കെ.മഹാനുദേവന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഫിലിപ്പ് മത്തായി, അസിസ്റ്റന്റ് എന്‍ജിനിയര്‍ അരുണ്‍ കെ.ജേക്കബ് എന്നിവരും സംഘത്തെ അനുഗമിച്ചു.
സംഘത്തോടൊപ്പം സുരേഷ് ഗോപി എം.പിയും പമ്പ ത്രിവേണീസംഗമം സന്ദര്‍ശിച്ചു.
പിന്നീട് പത്തനംതിട്ട ഗസ്റ്റ്ഹൗസില്‍ സംഘവുമായി സുരേഷ് ഗോപി ചര്‍ച്ചയും നടത്തി. പദ്ധതിക്കായി കേന്ദ്രം അനുവദിക്കുന്ന മുഴുവന്‍ തുകയും വിനിയോഗിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ, എം.ജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ.വി.ജോര്‍ജ്, പരിസ്ഥിതി പ്രവര്‍ത്തകരായ കെ.കെ.ഗോപിനാഥന്‍നായര്‍, പി.എന്‍.എസ്. പിള്ള, ജയശങ്കര്‍ തടങ്ങിയവരും കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി. പമ്പയിലെ സ്‌നാനഘട്ടം, ത്രിവേണി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയ സംഘം പമ്പയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും സന്ദര്‍ശിച്ചു.
ഇന്ന് ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലെ പമ്പാതീരങ്ങളില്‍ പരിശോധന നടത്തും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതിയ്ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."