HOME
DETAILS

സംസ്ഥാനത്ത് പനി പടരുന്നു; നാലു ദിവസത്തിനിടെ ചികിത്സതേടിയത് 31,429 പേര്‍, നാലു മരണം

  
backup
June 06 2016 | 20:06 PM

state-flue-spread

കോഴിക്കോട്: സംസ്ഥാനത്ത്് പകര്‍ച്ചപ്പനി പിടിമുറുക്കുന്നു. നാലു ദിവസങ്ങള്‍ക്കിടെ പനി ബാധിച്ച് ചികിത്സതേടിയത് 31,429 പേരാണ്. ഇവരില്‍ 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നാലു പേര്‍ മരിച്ചു. എലിപ്പനി ബാധിച്ച് മൂന്നു പേരും പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേരും തിരുവനന്തപുരം സ്വദേശികളാണ്. നാലു ദിവസത്തിനുള്ളില്‍ 14 ടൈഫോയ്ഡും 22 എലിപ്പനിയുമാണ് സംസ്ഥാനത്ത്് റിപ്പോര്‍ട്ട്് ചെയ്തത്്.
മലേറിയ ബാധിച്ച് അഞ്ചുപേര്‍ ചികിത്സതേടി. ഏഴു പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും ഒന്‍പതു പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചുണ്ട്. അതേസമയം, കഴിഞ്ഞ മാസം മാത്രം പനി ബാധിച്ച് വിവിധ സര്‍ക്കാരാശുപത്രികളില്‍ ചികിത്സതേടിയത് 1,28,639 പേരാണ്. ഇവരില്‍ 4212 പേര്‍ കിടത്തി ചികിത്സതേടി. ഇതില്‍ 445 പേര്‍ക്ക്് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധയാണെന്ന് സംശയിച്ച് 1222 പേരും ചികിത്സതേടി. വിവിധ പകര്‍ച്ച വ്യാധികള്‍ പിടിപെട്ട് കഴിഞ്ഞ മാസം നാലു പേര്‍ മരിച്ചു.
ഒരാള്‍ പനി ബാധിച്ചും ഒരാള്‍ എലിപ്പനി ബാധിച്ചും രണ്ടു പേര്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചുമാണ് മരിച്ചത്. ഡെങ്കിപ്പനിക്കു പുറമെ ചിക്കുന്‍ഗുനിയയും സംസ്ഥാനത്ത് വ്യാപകമായി പടര്‍ന്നു പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 322 ടൈഫോയ്ഡ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. 52 പേര്‍ക്ക് മലേറിയയും 126 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 99 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും 91 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഇടയിക്കിടെയുണ്ടായ വേനല്‍മഴയാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമായതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാനുള്ള എല്ലാ നടപടിയും ആരോഗ്യവകുപ്പ് സ്വീകരിക്കുമ്പോഴും പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പിടിമുറുക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ പനി ക്ലിനിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും താലൂക്ക് ആശുപത്രികളില്‍ ഒ.പിക്ക് ശേഷമുള്ള അത്യാഹിതവിഭാഗത്തിലും പനിബാധിതര്‍ക്ക് ചികിത്സ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഫോഗിങ്ങും പ്രതിരോധമരുന്ന് വിതരണവും തുടങ്ങിയതായും ഹെല്‍ത്ത് സെന്ററുകള്‍ അടക്കം എല്ലായിടത്തും ഡെങ്കി, ചെള്ളുപനി പ്രതിരോധ മരുന്നുകള്‍ എത്തിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago