ജപ്പാനിലെ യു.എസ് നാവികരുടെ മദ്യപാനം പെന്റഗണ്‍ വിലക്കി
ടോക്കിയോ: മദ്യലഹരിയില്‍ അതിരുവിടുന്ന സൈനികരുടെ നടപടികള്‍ തങ്ങള്‍ക്ക് തലവേദനയായതോടെ ജപ്പാനിലെ യു.എസ് സൈനിക താവളത്തിലെ നാവികരുടെ മദ്യപാനം പെന്റഗണ്‍ വിലക്കി. മദ്യലഹരിയില്‍ വാഹനമോടിച്ച ഒക്കിനാവയിലെ യു.എസ് ക്യാംപിലുള്ള സൈനികര്‍ക്കെതിരേ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മദ്യലഹരിയില്‍ കാറോടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ അമേരിക്കന്‍ നാവിക ഉദ്യോഗസ്ഥനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ ജപ്പാന്‍ അപലപിച്ചിട്ടുണ്ട്.
അതിനിടെ 20 വയസുള്ള ജാപ്പനീസ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ ക്യാംപിലുള്ള സൈനികനെതിരേ നേരത്തേ പോലിസ് കേസെടുത്തിരുന്നു. സൈനികരുടെ മോശമായ പെരുമാറ്റം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെവരെ ബാധിക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് ശക്തമായ നടപടികളിലേക്ക് അമേരിക്കന്‍ ഭരണകൂടം നീങ്ങിയത്. ക്യാംപിനകത്തോ പുറത്തോ സൈനികര്‍ മദ്യപിക്കുന്നതാണ് അനിശിചിത കാലത്തേക്ക് വിലക്കിയത്. ഇതോടൊപ്പം സൈനികര്‍ക്കുമേല്‍ മറ്റ് പല നിയന്ത്രണങ്ങളും വരുമെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."