ദാദ്രിയില്‍ നിരോധനാജ്ഞ
ലക്‌നോ: വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന ദാദ്രിയില്‍ വീണ്ടും വിവാദം. നേരത്തേവന്ന റിപ്പോര്‍ട്ടിനു വിരുദ്ധമായി പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നതു ബീഫാണെന്നു വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ വിവാദം.
മഹാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ചിലേറെ പേര്‍ കൂടി നില്‍ക്കുന്നതും യോഗം ചേരുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിച്ചും നൂറുകണക്കിനാളുകള്‍ പ്രതിഷേധിക്കുന്നുണ്ട്.
കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ കുടുംബത്തിന് യു.പി സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ പിന്‍വലിക്കണമെന്നും അന്നു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ മിഴുവന്‍ വെറുതെവിടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചാലും മഹാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് റാണ പറഞ്ഞു. കേസിലെ പ്രതിയുടെ ബന്ധുകൂടിയാണ് റാണ. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ മുഴുവന്‍ വെറുതെ ിടണമെന്നാണ് ജനക്കൂട്ടത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."