സഊദിയുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യമനില്‍ ബോംബിട്ടെന്ന റിപ്പോര്‍ട്ട് യു.എന്‍ തിരുത്തി
റിയാദ്: സഊദി അറേബ്യയെ ഉള്‍പ്പെടുത്തി യു.എന്‍ നടത്തിയ വസ്തുതാവിരുദ്ധ റിപ്പോര്‍ട്ട് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഐക്യരാഷ്ട്രസഭ തിരുത്തി. യമനിലെ തായിസില്‍ സ്കൂളുകളും ആശുപത്രികളും അടങ്ങുന്ന പൊതുഇടങ്ങളെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ബോംബിട്ടു തകര്‍ത്തുവെന്ന യു.എന്‍ റിപ്പോര്‍ട്ടാണ് സഊദിയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തിരുത്തിയത്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷമായാണ് കഴിഞ്ഞ ദിവസം സഊദി ഉന്നതാധികാരികള്‍ പ്രതികരിച്ചത്.
രാജ്യത്തെ ഉയര്‍ന്ന സഊദി പണ്ഡിതസഭാ നേതൃത്വം, സഊദിയുടെ പരമോന്നത സഭയായ ശൂറാ കൗണ്‍സില്‍, പ്രതിരോധ മന്ത്രിയുടെ ഉപദേശകനും യമന്‍ യുദ്ധത്തിലെ അറബ് സഖ്യത്തിന്റെ കമാന്‍ഡറുമായ ബ്രിഗേഡിയര്‍ ജനറല്‍ അഹമദ് അസീരി തുടങ്ങിയവര്‍ കടുത്ത ഭാഷയില്‍ ഇതിനെതിരെ രംഗത്ത് വരികയും വസ്തുതാവിരുദ്ധമായ യു.എന്‍ റിപ്പോര്‍ട്ട് പിന് വലിക്കുകയും ചെയ്യണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. വസ്തുതാവിരുദ്ധമായ യു.എന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും സഊദി അറേബ്യയെയും സഊദി നേതൃത്വം നല്കുന്ന അറബ് സഖ്യത്തെയും ലോകത്തിനു മുന്നില്‍ ഇകഴ്ത്തുന്ന റിപ്പോര്‍ട്ട് തിരുത്തണമെന്നും സഊദി യു.എന്‍ അംബാസിഡര്‍ അബ്ദുള്ള മുഅല്ലിമി ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."