യൂത്ത് ലീഗ് പരിസ്ഥിതി സൗഹൃദ ദിനാചരണം 10ന്
താമരശ്ശേരി : താമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 വെള്ളിയാഴ്ച പരിസ്ഥിതി സൗഹൃദ ദിനമായി ആചരിക്കും. 'നല്ല നാളേക്ക് ഒരുമയുടെ കൈതാങ്ങ്' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ആയിരം വീടുകളില്‍ സന്ദര്‍ശനം നടത്തി വൃക്ഷതൈകളുടെ വിതരണവും പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ നോട്ടീസ് വിതരണവും നടത്തും.
റംദാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തെരഞ്ഞെടുക്കപ്പെടുന്ന നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കായി പെരുന്നാള്‍ കോടി നല്‍കാനും താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റണ്ട് സുബൈര്‍ വെഴുപ്പൂര്‍ അദ്ധ്യക്ഷനായി.റഫീക്ക് കൂടത്തായി, ഷംസീര്‍ എടവലം, ഇസ്ഹാഖ് ചാലക്കര, അലി ഫൈസല്‍, എ. സല്മാന്, കെ.സി. ഷാജഹാന്, റാഫി ഈര്‍പ്പോണ, മുനീര്‍ കാരാടി, മുഹമ്മദ് റാഷിദ് , സഫീര്‍ പരപ്പന്‍പൊയില്‍, മുഹമ്മദ് റിസാല്‍ , എ.കെ.മജീദ്, ജാഫര്‍ കുടുക്കില്‍, പി.സി. ഷിയാസ്, എ.പി. ഷരീഫ്, ആഷിഖ്, സൈനുദ്ധീന്‍ ,എം.പി. ശിഹാബ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അയ്യൂബ് ഖാന് സ്വാഗതവും ഇഖ്ബാല്‍ പൂക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."