HOME
DETAILS
MAL
മഥുര സംഘര്‍ഷം: സി.ബി.ഐ അന്വോഷണമാവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി തള്ളി
backup
June 07 2016 | 06:06 AM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുര സംഘര്‍ഷം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സംഘര്‍ഷം നേരിടുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വീഴ്ചപറ്റിയിട്ടുണ്ടെന്നും കാണിച്ച് ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ രണ്ടാം തീയതി ഉത്തര്‍പ്രദേശിലെ ജവഹര്‍ ബാഗിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ പൊലിസും അക്രമികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലിസുകാരടക്കം 29 പേര് കൊല്ലപ്പെട്ടിരുന്നു.
ജസ്റ്റിസ് പി.സി ഘോഷ്, അമിതാവ റോയ് എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."