പക്ഷപാതം അന്വേഷിക്കണം: മുസ്ലിം ലീഗ്
കൊണ്ടോട്ടി: നഗരസഭയുടെ വാര്‍ഷിക പദ്ധതി രേഖയില്‍ ഇടത് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ ചട്ടവിരുദ്ധമായി ഫണ്ടുകള്‍ നീക്കിവെച്ചത് അന്വേഷിക്കണമെന്ന് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.വാര്‍ഡ്, സഭാ നിര്‍ദേശങ്ങളെ അവഗണിച്ചും, സ്ഥിരംസമിതികളില്‍ ചര്‍ച്ച ചെയ്യാതെ തട്ടി കൂട്ടിയ പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ചീക്കോട് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകാതിരിക്കാന്‍ സി.പി.എം, സി.പി.ഐ കൗണ്‍സിലര്‍മാര്‍ ചെയര്‍മാനെ നോക്കുകുത്തിയാക്കി ഗൂഢാലോചന നടത്തുകയാണന്ന് യോഗം കുറ്റപ്പെടുത്തി.
വിവേചനപരമായ നീക്കത്തില്‍ നിന്നും പിന്മാറാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.വി.എ ലത്തീഫ് അധ്യക്ഷനായി. എം.എ റഹീം, യു.കെ മുഹമ്മദിശ, പി.ഇ കുഞ്ഞാപ്പു, നാനാക്കല്‍ മുഹമ്മദ്, സി.മുഹമ്മദ് റാഫി, കെ.കെ മൂസക്കുട്ടി, കോപ്പിലാന്‍ അഹമ്മദ് ക്കുട്ടി, കിളിനാടന്‍ ഉണ്ണീന്‍ക്കുട്ടി, ടി.കെ അസീസ്, കെ.കോയസ്സന്‍, ഇ എം ഉമ്മര്‍,എടക്കോട്ട് മഹബൂബ്, ഒ.പി മുസ്തഫ, ടി.പി മൂസക്കോയ, വി.പി സിദ്ദീഖ്, ഇ.എം റഷീദ്, പി.പി സിദ്ദീഖ്, പി.ഉമ്മര്‍ ബാവ ,പി.പി.എ റസാക്ക്, കെ.കെ ഷാഹുല്‍ ഹമീദ്, കെ.കെ സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."