കൊല്ലം ചെങ്കോട്ട റെയില്‍പാതയില്‍ ജനുവരിയില്‍ ട്രെയിനോടും
കൊല്ലം: കൊല്ലം പുനലൂര്‍ ചെങ്കോട്ട റയില്‍പാതയിലൂടെ വരുന്ന ജനുവരിയില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല തല യോഗത്തില്‍ തീരുമാനിച്ചു. ഈ വര്‍ഷം ഡിസംബറോടെ കൊല്ലം ചെങ്കോട്ട പാതയുടെ ഗേജ് മാറ്റ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ഒന്നാം റീച്ചില്‍പ്പെട്ട പുനലൂര്‍ ഇടമണ്‍ മേഖല യിലെ പാലങ്ങളും ട്രാക്കുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. പുനലൂര്‍ അടിപ്പാതയുടെ അപ്രോച്ച് റോഡിന്റെ പണിമാത്രമാണ് ഈ റീച്ചില്‍ അവശേഷിച്ചിരിക്കുന്നത്.
കൊല്ലം റയില്‍വേ സ്റ്റേഷന്‍ രണ്ടാം ടെര്‍മിനലിന്റെ ഒന്നാം ഘട്ടം 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. ഒന്നാം ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകളും രണ്ട് എസ്‌കലേറ്ററുകളും സ്ഥാപിക്കുന്നതിനുളള നിര്‍മാണം ആരംഭിക്കും. ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ച കുണ്ടറ റയില്‍വേ സ്റ്റേഷനില്‍ നടപ്പാലം ഉള്‍പ്പെടെയുളള അനുബന്ധ സൗകര്യങ്ങളുടെ നിര്‍മാണത്തിനായി രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പെരിനാട് റയില്‍വേ സ്റ്റേഷനില്‍ അടിപ്പാത നിര്‍മ്മാണത്തിനായി 4 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഈ വര്‍ഷത്തെ റയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ഏറ്റെടുത്തത്. മയ്യനാട് സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം നീളം കൂട്ടി ഉയരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കാമെന്ന് ഉന്നതോദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. പുനലൂര്‍-കന്യാകുമാരി പാസഞ്ചറിന്റെ കുറവു ചെയ്ത ബോഗികള്‍ പുനഃസ്ഥാപിക്കുകയും കൂടുതല്‍ ബോഗികള്‍ അനുവദിക്കുകയും ചെയ്യുമെന്നും രാവിലെയുള്ള ജയന്തി ജനത എക്‌സ്പ്രസ് 9.45 ന് കൊല്ലത്ത് എത്തിച്ചേരുന്ന വിധം സമയം പുന:ക്രമീകരിക്കുമെന്നും ഉറപ്പു നല്‍കി.
ചെന്നൈ ദക്ഷിണ മേഖല റയില്‍വേ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്‌റി, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.കെ. മിശ്ര, ദക്ഷിണ മേഖല ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ അനന്തരാമന്‍, ചീഫ് എഞ്ചിനിയര്‍മാരായ എസ്.എസ്. ഗുപ്ത, രവീന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."