പുണ്യ മാസത്തിന്റെ തുടക്കത്തില്‍ അബൂബക്കര്‍ ഹാജിക്ക് സങ്കേതത്തില്‍ അഭയം
കൊല്ലം: പുണ്യമാസത്തിന്റെ തുടക്കത്തില്‍ കൊല്ലം ഉമയനല്ലൂര്‍ പുളിവിള കിഴക്കേതില്‍ അബൂബക്കര്‍ ഹാജിക്ക് ( 78 )കലയപുരം സങ്കേതം തണലായി.
ആറ് സഹോദരങ്ങളും മൂന്ന് സഹോദരിമാരുമുണ്ടായിരുന്നു. എല്ലാവരും വിവാഹം കഴിഞ്ഞു പലയിടങ്ങളില്‍ താമസമായി. അബൂബക്കര്‍ ഹാജി ഉമയനല്ലൂര്‍ ടൗണില്‍ ഭാര്യ സബിയത്ത് ബീവിയുമായി ചേര്‍ന്ന് പലചരക്ക് കച്ചവടം നടത്തി വരികയായിരുന്നു. മക്കളില്ലാതിരുന്ന ദു:ഖമുണ്ടായിരുന്നെങ്കിലും ഇരുവരും സന്തോഷത്തോടെ ജീവിച്ചു.,ഇതിനിടയില്‍ വിശുദ്ധ ഹജ്ജും അബൂബക്കര്‍ ഹാജി പൂര്‍ത്തിയാക്കി.
ജീവിത സഖിയോടൊപ്പം ഹജ്ജ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനിടക്കു സബിയത്ത് ബീവി മരിച്ചു. അതോടെ ജീവിതം കയ്പു നിറഞ്ഞു തുടങ്ങി. സ്വന്തമായുണ്ടായിരുന്ന പലചരക്കുകടയും വീടുമെല്ലാം പല ആവശ്യങ്ങള്‍ക്കായി വില്‍ക്കേണ്ടിവന്നു. സഹോദരങ്ങളും ബന്ധുക്കളും സംരക്ഷിക്കാനെത്തിയില്ല. പിന്നീട് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമെല്ലാം വീടുകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു.
വാര്‍ദ്ധക്യവും അനാഥത്വവും ഒപ്പം കൂട്ടായെത്തിയ ക്ഷയരോഗവും ഇദ്ദേഹത്തെ ആകെ തകര്‍ത്തിരുന്നു. ഇദ്ദേഹത്തിന്റെ ദയനീയവസ്ഥയെക്കുറിച്ചറിഞ്ഞ പരിസരവാസികള്‍ പരവൂര്‍ പൊലിസില്‍ അറിയിക്കുകയും തുടര്‍ന്ന് എസ്. ഐ. യുടെ നിര്‍ദ്ദേശപ്രകാരം സങ്കേതം ഭാരവാഹികളെത്തി ഏറ്റെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."