തപാല്‍ വകുപ്പിലെ താല്‍ക്കാലിക കണ്ടിജന്റ് ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം ഉപേക്ഷിക്കണം
ഗുരുവായൂര്‍: തപാല്‍ വകുപ്പിലെ താല്‍ക്കാലിക കണ്ടിജന്റ് ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം ഉപേക്ഷിക്കണമെന്ന് പോസ്റ്റല്‍ പി.ടി.സി.ഇ.എ. അഖിലേന്ത്യാ സമ്മേളനം.
കാലങ്ങളായി താല്‍ക്കാലിക ജോലി ചെയുന്ന ജീവനക്കാര്‍ക്ക് ഉടന്‍ സ്ഥിരം നിയമനം നല്‍കണമെന്നും നിഷേധിച്ചിരിക്കുന്ന ആനുകുല്യങ്ങളുടെ കുടിശിക തീര്‍ത്തു നല്‍കണമെന്നും ഗുരുവായൂരില്‍ ചേര്‍ന്ന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഖിലേന്ത്യാ പ്രസിഡന്റ് ഭാര്ഗവന് പള്ളിക്കര ഉദ്ഘാടനം ചെയ്തു.
ജോണ്സണ് ആവോക്കാരന്‍ അധ്യക്ഷനായി. ആര്.സുന്ദരമൂര്‍ത്തി ചെന്നൈ മുഖ്യപ്രഭാഷണം നടത്തി.
കെ. രാജേന്ദ്രന്‍പിള്ള മുഖ്യാതിഥിയായി.
സെക്രട്ടറി പി.യു. അമ്മിണി സ്വാഗതം പറഞ്ഞു. ഉച്ചയ്ക്ക് നടന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
കെ. രാജേന്ദ്രന് പൊള്ളാച്ചി ഉദ്ഘാടനം ചെയ്തു. പി.യു. അമ്മിണി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."