ഫെയ്‌സ്ബുക്ക് വാള്‍ തന്റെ സ്വാതന്ത്ര്യമാണ്: വി.ടി ബല്‍റാം
പൊന്നാനി: ഫെയ്‌സ്ബുക്കില്‍ ചില വിഭാഗങ്ങളെ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഫെയ്‌സ്ബുക്ക് പേജ് ദുരുപയോഗപ്പെടുത്താന്‍ പലരും ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്നും അവരെ ബ്ലോക്ക് ചെയ്യാന്‍ താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വി.ടി ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് വാള്‍ തന്റെ സ്വാതന്ത്ര്യമാണ്. പേഴ്‌സണല്‍ പ്രൊഫൈലില്‍ ആരെയൊക്കെ ഉള്‍ക്കൊള്ളണം ആരെയൊക്കെ ബ്ലോക്ക് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താന്‍ തന്നെയാണെന്ന് അദ്ദേഹം കുറിക്കുന്നു. കേരളത്തില്‍ ആദ്യമായി ഐ.ടി ആക്റ്റിലെ കരിനിയമമായ 66 എ ഉപയോഗിച്ച് തനിക്കിഷ്ടമില്ലാത്ത സൈബര്‍ പ്രചരണത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് കൊടുത്ത പിണറായി വിജയന്റേത് പോലുള്ള മാതൃക സ്വീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എതിരഭിപ്രായം പുലര്‍ത്തുന്നവരെ വെട്ടിക്കൊല്ലുന്ന രാഷ്ട്രീയവും തനിക്കില്ലെന്ന് വി.ടി ബല്‍റാം പോസ്റ്റില്‍ കുറിക്കുന്നു.
തെറിവിളിക്കുന്നവര്‍, ചിലപ്പോള്‍ അത്തരം തെറിവിളികളെ ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കുന്നവര്‍, ഫേക്ക് ഐഡികള്‍, ഒരു വിഷയത്തെ അധികരിച്ചുകൊണ്ടുള്ള ചര്‍ച്ചയുടെ ഇടക്ക് കയറിവന്ന് മന:പൂര്‍വ്വം യാതൊരു ബന്ധവുമില്ലാത്ത മറ്റ് കാര്യങ്ങള്‍ പറഞ്ഞ് വഴിതെറ്റിക്കാന്‍ നോക്കുന്നവര്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എവിടുന്നെങ്കിലും കൊണ്ടുവന്ന് ചുമ്മാ കോപ്പി പേസ്റ്റ് നടത്തുന്നവര്‍, സ്ഥിരം ഫോട്ടോ കമന്റുകള്‍ ആവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ ഒരു ചര്‍ച്ചക്ക് ഗുണകരമാവുന്ന തരത്തില്‍ സ്വന്തമായി ഒരഭിപ്രായവും പറയാനില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടുവെന്നും ബല്‍റാം ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."