മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം 10 മുതല്‍
കണ്ണൂര്‍: കൊങ്കണ്‍ മേഖലയിലൂടെ സര്‍വിസ് നടത്തുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമം ജൂണ്‍ 10 മുതല്‍ നിലവില്‍വരും. ഒക്ടോബര്‍ 31 വരെയാണ് പുതുക്കിയ സമയക്രമത്തിന്റെ കാലാവധി. കാലവര്‍ഷം ശക്തമാകുന്നതോടെ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന 741 കിലോമീറ്റര്‍ കൊങ്കണ്‍പാതയില്‍ വേഗത കുറയ്ക്കാനാണു ട്രെയിനുകള്‍ക്കു പുതിയ സമയക്രമം നല്‍കുന്നത്.
91 തുരങ്കങ്ങളും 172 പ്രധാന പാലങ്ങളുമാണു കൊങ്കണ്പാതയിലുള്ളത്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്കു പുറപ്പെടുന്ന 12617 എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, 12224 എറണാകുളം-ലോക്മാന്യതിലക്, 12283 എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ് ട്രെയിനുകള്‍ 10 മുതല്‍ രണ്ടു മണിക്കൂര്‍ നേരത്തേ പുറപ്പെടും. തിരികെയുള്ള ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വൈകിയാണെത്തുക.
കേരളത്തിലേക്കുള്ള 12618 നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ്, 16345 ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി, 12432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി, 16311 ബിക്കാനീര്‍-തിരുവനന്തപുരം, 19260 ഭാവ്നഗര്‍-കൊച്ചുവേളി, 16333 വെരാവല്‍-തിരുവനന്തപുരം, 16335 ഗാന്ധിധാം-നാഗര്‍കോവില്‍, 22634 നിസാമുദ്ദീന്‍- തിരുവനന്തപുരം, 22475 ബിക്കാനീര്‍-കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ്, 12978 ജയ്പൂര്‍-എറണാകുളം മരുസാഗര്‍, 12201 ലോക്മാന്യതിലക-കൊച്ചുവേളി, 22150 പൂന-എറണാകുളം, 22629 ദാദര്‍-തിരുനെല്‍വേലി, 19578 ഹാപ്പ - തിരുനെല്‍വേലി, 12218 ചണ്ഡീഗഡ-കൊച്ചുവേളി സമ്പര്‍ക്രാന്തി എന്നീ ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വൈകിയാണു കേരളത്തിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."