HOME
DETAILS

കായംകുളം താലൂക്ക് ആശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കണമെന്ന് ആവശ്യം

  
backup
June 08 2016 | 05:06 AM

%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 250 ആയി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയോഗംസര്‍ക്കാരിനോടാവശ്യപ്പെട്ടു.
കായംകുളം എം.എല്‍.എ. അഡ്വ: യു. പ്രതിഭാ ഹരിയുടെ സാന്നിദ്ധ്യത്തിലാണ് യോഗം കൂടിയത്. 125 കിടക്കകളും അത്രയും രോഗികളെ ചീകില്‍സിക്കുന്നതിനാവശ്യമായ ജീവനക്കാരുമാണ് ഇപ്പോഴും ഈ ആശുപത്രിയിലുള്ളത്. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാതെ ജീവനക്കാരുടെ എണ്ണം കൂട്ടാനാകില്ല എന്നതാണ് ആശുപത്രി വികസനത്തിന് തടസമെന്നും യോഗം അഭിപ്രായപ്പെട്ടു.
കായംകുളം ആസ്പത്രിയില്‍ നിന്നും എട്ടുവര്‍ഷം മുന്‍പ് ഒഴിവാക്കിയ സര്‍ജന്റെ തസ്തിക പുനസ്ഥാപിക്കുകയും അടിയന്തിരമായി സര്‍ജ്ജനെ നിയമിക്കുകയും വേണം.ദേശീയ പാതയോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന ആസ്പത്രി എന്ന നിലയില്‍ നേരത്തെ പ്രഖ്യാപിച്ച ട്രോമോ കെയര്‍ യൂണിറ്റ് എത്രയും വേഗം പ്രാവര്‍ത്തികമാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
ഏഴ് വര്‍ഷം മുമ്പാണ് താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പദവി നല്‍കിയതല്ലാതെ ഇതുവരെയും ഒരടിസ്ഥാന സൗകര്യങ്ങളും വികസനങ്ങളും ഉണ്ടായിട്ടില്ല.അടിയന്തിര പ്രാധാന്യമുള്ള ഇക്കാര്യങ്ങള്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരമുണ്ടാക്കുമെന്ന്് യോഗത്തില്‍ പങ്കെടുത്ത അഡ്വ.യു.പ്രതിഭാ ഹരി എം.എല്‍.എ. പറഞ്ഞു.
ആശുപത്രിയില്‍ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന മലിന ജല സംസ്‌ക്കരണ പ്ലാന്റ് ജൂണ്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് കരാര്‍ ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡിന് നിര്‍ദ്ദേശം നല്‍കി.
മുന്‍കൂറായി 26 ലക്ഷം രൂപ വാങ്ങിയിട്ടും നിര്‍മ്മാണജോലി മുടങ്ങിക്കിടക്കുന്നതിനെപ്പറ്റി എച്ച്.പി.എല്‍.അധികൃതരെ യോഗത്തില്‍ വിളിച്ചു വരുത്തി വിശദീകരണം തേടി.
ജൂണ്‍ 30 നകം പണി പൂര്‍ത്തിയാക്കാത്ത പക്ഷം സംസ്ഥാന ചീഫ് സെക്രട്ടറി മുഖേന കേന്ദ്ര ഏജന്‍സിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.യു.പ്രതിഭാ ഹരി എം.എല്‍.എ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജ്‌ന ഷെഹീര്‍,ആസ്പത്രി സൂപ്രണ്ട് ഡോ.അനു തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago