ഹരിപ്പാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണം: എ.ഐ.വൈ.എഫ്
ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട അഴിമതിയും റിയല്‍ എസ്റ്റേറ്റ് മാഫിയാ ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുസ്വകാര്യ ഉടമസ്ഥതയില്‍ ഹരിപ്പാട് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വന്ഭൂമാഫിയ ഏക്കറുകണക്കിന് നിലം കൈവശപ്പെടുത്തുകയും നിയമം കാറ്റില്‍പറത്തി നിലംനികത്തലിന് അനുമതി നല്‍കുകയുമാണ് ചെയ്തത്.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ട്ട് സെന്റര്‍ എന്ന സൊസൈറ്റിയുടെ കണ്‍സട്ടിംഗ് ഏജന്‍സിയായി നിയമിച്ചതിന് പിന്നില്‍ വലിയ ഗൂഢോലോചനയും അഴിമതിയുമുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ വണ്ടാനം മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള ഗൂഢമായ നീക്കമാണ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കാലം മുതല്‍ നടന്നത്.
നിയമം ലംഘിച്ച് ഒരിഞ്ചുഭൂമി പോലും നികത്തുവാന്‍ അനുവദിക്കില്ലെന്നും ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നത് ഭൂമാഫിയകള്‍ക്ക് വേണ്ടിയാണെന്നും എ.ഐ.വൈ.എഫ്് ജില്ലാ പ്രസിഡന്റ് പി.എസ് എം ഹുസൈനും സെക്രട്ടറി ടി ടി ജിസ്മോനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."