ചികിത്സക്കിടെ സ്ത്രീയും കുട്ടിയും മരിച്ചത് മറ്റൊരു ഹോസ്പിറ്റലില്‍
കാഞ്ഞങ്ങാട്: പ്രസവചികിത്സക്കിടെ കഴിഞ്ഞദിവസം സ്ത്രീയും കുട്ടിയും മരിച്ചത് തങ്ങളുടെ ഹോസ്പിറ്റലില്‍ അല്ലെന്നു കാഞ്ഞങ്ങാട് കുശവന് കുന്നില്‍ പ്രവര്‍ത്തിക്കുന്ന സണ്‍റൈസ് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലാണ് ഇത് സംഭവിച്ചത്.
എന്നാല്‍ തങ്ങളുടെ ആശുപത്രിയില്‍ സംഭവം നടന്നതായി സോഷ്യല്‍മാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നു. പിന്നീട് ഇത് പോസ്റ്റുചെയ്ത വ്യക്തിതന്നെ ഇക്കാര്യം ശരിയല്ലെന്ന് മനസിലാക്കി അദ്ദേഹം മാപ്പപേക്ഷിച്ചതിനാല്‍ ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍നിന്നും തങ്ങള്‍ പിന്‍വാങ്ങിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മലിനീകരണ നിര്‍മാര്‍ജന സംവിധാനത്തില്‍ കേരളത്തില്‍ ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ മൂന്നാം സ്ഥാനം കാഞ്ഞങ്ങാട്ടെ തങ്ങളുടെ ആശുപത്രിക്ക് ലഭിച്ചിരുന്നു. ഈ അവാര്‍ഡ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ വച്ച് നടന്ന ചടങ്ങില്‍ പി.കെ ശ്രീമതി ടീച്ചര്‍ എം.പിയില്‍നിന്നും തങ്ങള്‍ ഏറ്റു വാങ്ങിയിട്ടുെണ്ടന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."