കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കിയടക്കമുള്ള സുഹൃത്തുക്കള്‍ക്ക് ബന്ധമെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കിയടക്കമുള്ള സുഹൃത്തുക്കള്‍ക്ക് ബന്ധമുള്ളതായി ആരോപിച്ച് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജാഫറിന് മുന്‍പ് തരികിട സാബുവിനെതിരേ രാമകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരുന്നു.
ആരോപണത്തിന് തെളിവായി ചാലക്കുടിയില്‍ മണിയുടെ പാടിക്കടുത്തുള്ള വീട്ടില്‍ മറ്റു സുഹൃത്തുക്കളുമായി ആഘോഷത്തില്‍ പങ്കെടുക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരിക്കുകയാണ്. മണിയുടെ ഡ്രൈവറും അടുത്ത സഹായിയും ആയിരുന്ന പീറ്ററിനെതിരേയും ആരോപണമുണ്ട്. മണിയുടെ വീടിനടത്തുള്ള ഒരു കാറ്ററിങ് സ്ഥാപനത്തിന്റെ ഫേയ്‌സ്ബുക്ക് പേജിലാണ് ജാഫര്‍ ഇടുക്കി അവിടെ അടുത്ത് വന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഇവരുമായി ജാഫറിന് എന്താണ് അടുത്ത ബന്ധമെന്നാണ് രാമകൃഷ്ണന്‍ ചോദിക്കുന്നത്.
ഇത് ചതിയായിരുന്നു. ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം. മണി ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ജാഫറിനെ മണി ചേട്ടന്റെ മറ്റു സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിക്ക് സമീപത്തുള്ള ഒരു വീട്ടില്‍ കൊണ്ട് വന്ന് സല്‍ക്കരിക്കുന്ന ചിത്രമാണിത്. സഹായി പീറ്ററാണ് അടുത്തുള്ളത്. ഇതാണ് രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. വാങ്ങിയ പണം തിരികെ ചോദിച്ചപ്പോള്‍ ചേട്ടനെ വക വരുത്തിയാതാകുമെന്നാണ് വീട്ടുകാരുടെ ആരോപണം.
എന്തായാലും മണിയുടെ മരണത്തെ സംബന്ധിച്ച അന്വേഷണം ഇടതു സര്‍ക്കാരിന് തലവേദനയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായിക്ക് അപക്ഷ നല്‍കിയിരുന്നു. മണിയുടെ കുടംബം പ്രത്യക്ഷ സമര പരിപാടികളില്‍ നിന്ന് വിട്ട് നില്‍കുന്നത് മന്ത്രി എ.സി മൊയ്തീന്‍ അടക്കമുള്ള നേതാക്കള്‍ കേസന്വേഷണം എത്രയും വേഗം ശരിയായ ദിശയില്‍ നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം തല്‍കാലത്തേക്ക് മാറ്റി വെച്ചരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ലാബിലെ ഫലം വന്നിട്ടും യഥാര്‍ഥ മരണ കാരണം കണ്ടെത്തുവാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മരണം നടന്നിട്ട് മൂന്ന് മാസമായിരിക്കുകയാണ്. പരിശോധന ഫലത്തിലെ വ്യത്യാസങ്ങളാണ് പ്രശ്‌നമായിരിക്കുന്നത്. ഇതിനെ കുറിച്ച് വിദഗ്ദരുമായി ചര്‍ച്ച ചെയ്ത് വേണം കാരണം കണ്ടെത്തുവാന്‍.ഇതാണ് ഇപ്പോള്‍ അന്വേക്ഷണം വഴിമുട്ടുന്നതിന് കാരണമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."