റോഡപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: മഴക്കാലത്ത് റോഡപകടങ്ങളും ഗാതാഗതക്കുരുക്കും ഒഴിവാക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിര്‍ദ്ദേശിച്ചു.
റോഡുകളുടെ നിലവാരം അവലോകനം ചെയ്യുന്നതിനായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തീരദേശത്തും പുഴയോടടുത്തുമുള്ള പ്രദേശങ്ങളിലും റോഡ് പ്രവൃത്തികള്‍ നടത്തുന്നതിന് റിവര്‍ മാനേജ്‌മെന്റ് സൊസൈറ്റി പുനഃസംഘടിപ്പിക്കാന്‍ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി.
ജില്ലയിലെ പുതിയ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള പ്രോജക്ടുകളും എസ്റ്റിമേറ്റുകളും എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്ത് നിയമസഭ മണ്ഡലടിസ്ഥാനത്തില്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു.
യോഗത്തില്‍ മേയര്‍ വി.രാജേന്ദ്രബാബു, എം.എല്‍. എ മാരായ കോവൂര്‍ കുഞ്ഞുമോന്‍, ജി.എസ് ജയലാല്‍, പി. അയിഷാപോറ്റി, ആര്‍.രാമചന്ദ്രന്‍, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."