റമദാനിലെ ജീവകാരുണ്യം മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടത്: ഇമാമുമാര്‍
തിരുവനന്തപുരം: വിശുദ്ധ റമദാനില്‍ വിശ്വാസികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രയോജനം സമൂഹത്തിലെ എല്ലാ മത വിഭാഗങ്ങളിലുംപെട്ട അശരണരുടെയും ആലംബഹീനരുടെയും അവകാശമാണെന്ന് തലസ്ഥാനത്ത് നടന്ന ഇമാമുമാരുടെ യോഗം അഭിപ്രായപ്പെട്ടു.
ഇസ് ലാമിക മൂല്യങ്ങളുടെ അന്തസത്തയും വ്രതാനുഷ്ഠാനത്തിന്റെ ആത്മാവും ഉള്‍ക്കൊണ്ട് ജീര്‍ണതകള്‍ക്കും വര്‍ഗീയ ഭീകര വാദങ്ങള്‍ക്കുമെതിരെ നിലയുറപ്പിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചേലക്കുളം മുഹമ്മദ് അബ്ദുല്‍ ബുഷ്റാ മൗലവി അധ്യക്ഷത വഹിച്ചു. ഹാഫിസ് പി.എച്ച്.അബ്ദുല്‍ ഗഫാര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രമേയം അവതരിപ്പിച്ചു. പാനിപ്ര ഇബ്റാഹീം മൗലവി, കെ.സുലൈമാന്‍ മൗലവി, എ.ആബിദ് മൗലവി, വി.എം.ഫത്തഹുദ്ദീന്‍ റഷാദി, കുറ്റിച്ചല്‍ ഹസന് ബസരി മൗലവി, ദാക്കീര് ഹുസൈന് അല്‍കൗസരി, മൗലവി നവാസ് മന്നാനി, കെ.കെ.സിറാജുദ്ദീന് ബാഖവി, ഫിറോസ് ഖാന് ബാഖവി, കല്ലമ്പലം അര്‍ഷദ് അല്‍ഖാസിമി, പേരൂര്‍ക്കട മൂഹമ്മദ് അഷ്റഫ് അല്‍ഖാസിമി, ഷെര്ബീര് നദ്വി തിരുമല, ഷെഫീഖ് അല്‍ഖാസിമി വിഴിഞ്ഞം, മുഹമ്മദ് സലീം ബാഖവി പാച്ചല്ലൂര്‍, ഹുസൈന് പരുത്തിക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."