കര്‍ണാടകയില്‍ 2,959 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
ബംഗളൂരു: കര്‍ണാടകയില്‍ 2,959 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പത്തില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമുള്ള സ്‌കൂളുകളാണ് അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ അടച്ചുപൂട്ടുകയല്ല, മറ്റു സ്‌കൂളുകളുമായി കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അടച്ചുപൂട്ടന്നതില്‍ മിക്കവയും കന്നട മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
കഴിഞ്ഞ മേയ് 21ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഏഴു വിദ്യാഭ്യാസ ജില്ലകളിലെ 791 സ്‌കൂളുകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് ജൂണ്‍ ഒന്നിന് രണ്ടാമത്തെ സര്‍ക്കുലറില്‍ 27 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള 2,168 സ്‌കൂളുകള്‍ കൂടി പൂട്ടാന്‍ നിര്‍ദേശമുണ്ടായിരുന്നു. പൂട്ടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലോ ആര്‍.ടി.ഇ ക്വോട്ടയില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലോ മാറ്റണമെന്നാണ് നിര്‍ദേശമുള്ളത്. അധ്യാപക ക്ഷാമം പരിഹരിക്കാനും കൂടാതെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനുമാണ് ഈ നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. സ്‌കൂളുകളില്‍ അധികമുണ്ടായിരുന്ന അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."