സഹചാരി റിലീഫ് ഫണ്ടുമായി സഹകരിക്കുക: സമസ്ത ജില്ലാ നേതാക്കള്‍
ചെന്ത്രാപ്പിന്നി:- റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പളളികളില്‍നിന്ന് സഹചാരി റിലീഫ് ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ മഹല്ലുകളില്‍നിന്നും അടുത്ത വെളളിയാഴ്ച ഫണ്ട് സ്വരൂപിക്കണമെന്ന് മഹല്ല് കമ്മറ്റികളോടും ഖത്ത്വീബുമാരോടും തൃശ്ശൂര്‍ ജില്ലാ സമസ്തനേതാക്കളും കേന്ദ്ര മുശാവറ അംഗങ്ങളുമായ എസ്.എം.കെ. തങ്ങള്‍, എം.എം.മുഹ്‌യിദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, എസ്.കെ.ജെ.എം. ജില്ലാ പ്രസിഡന്റ് പി.ടി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ , എസ്.എം.എഫ്. ജില്ലാ സെക്രട്ടറി ടി.എസ്.മമ്മി സാഹിബ് എന്നിവര്‍ ആഹാ്വാനം ചെയ്തു. രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവര്‍, ചികിത്സക്ക് വഴിയില്ലാതെ പ്രയാസം അനുഭവിക്കുന്നവര്‍, റോഡപകടങ്ങളില്‍ അടിയന്തിര ധനസഹായം, കാന്‍സര്‍, വൃക്കരോഗികള്‍ക്ക് പ്രതേ്യക സാമ്പത്തിക സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്ക് മാസാന്ത്യ ധനസഹായം എന്നിവയാണ് സഹചാരി വഴി ഇപ്പോള്‍ നല്‍കിവരുന്നത്.
അവരുടെ കണ്ണീരൊപ്പേണ്ട ബാധ്യത സഹജീവികളായ നമുക്കുണ്ട്. പുണ്യ റസൂലിന്റെ ഈ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് കഷ്ടപ്പെടുന്ന രോഗികള്‍ക്ക് സാന്ത്വനമേകാന്‍, ഈ വര്‍ഷം മുതല്‍ 100 കാന്‍സര്‍ വിമുക്തഗ്രാമം എന്ന പദ്ധതി കൂടി ആരംഭിക്കുന്ന സഹചാരി റിലീഫ് സെല്ലിലേക്ക് മുഴുവന്‍ ഉദാരമതികളും സഹായങ്ങള്‍ നല്‍കണമെന്ന് സമസ്ത നേതാക്കള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."