HOME
DETAILS
MAL
ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്
backup
June 08 2016 | 20:06 PM
തിരുവന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കൈരളി ചാനല്‍ എം.ഡിയുമായ ജോണ്‍ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചു. മാധ്യമങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ സമീപനവും ഇടപെടലും നിര്‍ണായകമായതിനെ തുടര്‍ന്നാണു ബ്രിട്ടാസിനെ പ്രതിഫലം കൂടാതെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചത്. ഇടതുപക്ഷത്തിന്റെ പ്രചാരണരംഗത്തു നിരവധി കാര്യങ്ങളുടെ ചുക്കാന്‍പിടിച്ചതു ബ്രിട്ടാസായിരുന്നു. ഇത്തവണ പിണറായി വിജയന് തിളക്കമുള്ള ജനകീയമുഖം നല്കുന്നതില് വലിയ പങ്കാണു ബ്രിട്ടാസ് വഹിച്ചത്. ബ്രിട്ടാസ് വരുന്നതോടെ പിണറായി വിജയന്റെ ജനകീയത വര്‍ധിക്കുമെന്നാണു പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."