റമദാന്‍ പ്രഭ
പാപമോചനത്തിനുള്ള അവസരം പാഴാക്കരുത്
ഇസ്്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് പരിശുദ്ധ റമദാനിലെ നോമ്പ്. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാനിലാണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്. ശഅ്ബാന്‍ 30 തികയുകയോ ഇരുപത്തി ഒന്‍പതിന് ചന്ദ്രപ്പിറവി കാണുകയോ അല്ലെങ്കില്‍ മാസം കണ്ട ഒരാള്‍ ഖാസിയോട് താന്‍ മാസം കണ്ടു എന്ന് സാക്ഷി സഹിതം ഖാസി ഉറപ്പിക്കുകയോ വേണം. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള നോമ്പ് നോല്‍ക്കാന്‍ കഴിവുള്ള എല്ലാ മുസ്്‌ലിമിനും നോമ്പ് നിര്‍ബന്ധമാണ്. കുട്ടികള്‍, മാനസികനില തെറ്റിയവര്‍, വൃദ്ധര്‍, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. എങ്കിലും വാര്‍ധക്യം കൊണ്ടും സുഖപ്പെടുമെന്ന പ്രതീക്ഷയില്ലാത്ത രോഗം കൊണ്ടും നോമ്പ് നോല്‍ക്കാന്‍ കഴിയാത്തവന്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് (800 ഗ്രാം) അരിയോ ഗോതമ്പോ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യണം. അശുദ്ധിയുള്ള സ്ത്രീകള്‍ നോമ്പനുഷ്ഠിക്കല്‍ ഹറാമാണ്. അവര്‍ ശുദ്ധിയുള്ള അവസരത്തില്‍ പകരം നോമ്പനുഷ്ഠിക്കണം.
റജബും ശഅ്ബാനും റമദാനോനടുത്തത് എന്ന നിലക്ക് പുണ്യമുള്ള മാസങ്ങളാണ്. നബി (സ) റജബ് മാസം വന്നാല്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: ''അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങള്‍ക്ക് ബറകത്ത് നല്‍കുകയും റമദാനിനെ എത്തിക്കുകയും ചെയ്യേണമേ..''
റമദാന്‍ അടുത്തെത്തിയാല്‍ ലോകമുസ്്‌ലിംകള്‍ സന്തോഷിക്കുകയും അതിനെ വരവേല്‍ക്കാന്‍ അവര്‍ മസ്ജിദുകളും വീടുകളും വഴികളുമെല്ലാം ശുദ്ധിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു. ദാനധര്‍മങ്ങള്‍ക്ക് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്നതിനാല്‍ റിലീഫ് പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്നു. ഒരുവര്‍ഷം ചെയ്തുകൂട്ടിയ പാപങ്ങളെ പൊറുപ്പിക്കാന്‍ ഉതകുന്ന ഈ പുണ്യമാസത്തില്‍ പ്രാര്‍ഥനകളിലും ഫര്‍ളും സുന്നത്തുമായ ആരാധനകളിലും വ്യാപൃതരായകേണ്ടതാണ്. പ്രത്യേകമായി റമദാനിലെ തറാവീഹ്, ജമാഅത്തായുള്ള വിത്‌റ്, നോമ്പു തുറപ്പിക്കല്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അനസ് ബ്‌നു മാലിക് (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം: ''അന്ത്യനാളില്‍ നോമ്പുകാര്‍ ഖബ്‌റുകളില്‍ നിന്നും പുറപ്പെടുമ്പോള്‍ അവരുടെ വായില്‍ നിന്ന് പുറപ്പെടുന്ന വാസന കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും. ഈ അടയാളം കൊണ്ട് അവര്‍ നോമ്പുകാരാണെന്നറിയപ്പെടും. കസ്തൂരി കൊണ്ട് സീല്‍ ചെയ്യപ്പെട്ട പാനപാത്രങ്ങളും സ്വര്‍ഗീയ ഭക്ഷണങ്ങള്‍ നിരത്തിയ സുപ്രയും അവര്‍ക്ക് വേണ്ടി വിരിക്കപ്പെടും. നോമ്പുകാരോട് പറയപ്പെടും നിങ്ങള്‍ ഭക്ഷിക്കുക, നോമ്പ് നോല്‍ക്കാത്തവര്‍ വയറു നിറച്ചിരുന്നപ്പോള്‍ നിങ്ങള്‍ നോമ്പുകാരായി വിശന്നവരായിരുന്നുവല്ലോ. നിങ്ങള്‍ കുടിക്കുക, നോമ്പില്ലാത്തവര്‍ കുടിക്കുന്ന അവസരത്തില്‍ നിങ്ങള്‍ ദാഹിച്ചവരായിരുന്നുവല്ലോ. നിങ്ങള്‍ സുഖിക്കുക, നോമ്പില്ലാത്തവര്‍ സുഖിച്ചപ്പോള്‍ നിങ്ങള്‍ വിഷമം സഹിച്ചവരായിരുന്നുവല്ലോ. അങ്ങനെ നോമ്പുകാര്‍ സന്തോഷത്തോടെ കുടിക്കുകയും തിന്നുകയും സുഖിക്കുകയും ചെയ്യുമ്പോള്‍ നോമ്പു നോല്‍ക്കാത്തവര്‍ ദാഹവും വിശപ്പും സഹിച്ച് വിചാരണ നേരിടുന്നവരായിരിക്കും. നരകത്തെ തൊട്ട് മോചിപ്പിക്കപ്പെടുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."