HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ ഓപണ്‍: സൈന,ശ്രീകാന്ത് രണ്ടാം റൗണ്ടില്‍
backup
June 08 2016 | 22:06 PM
സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ കടന്നു. ആസ്‌ത്രേലിയയുടെ ജോയ് ലായിയെയാണ് സൈന വീഴ്ത്തിയത്. സ്‌കോര്‍ 21-10, 21-14. രണ്ടാം റൗണ്ടില്‍ മലേഷ്യയുടെ ജിന്‍ വെ ഗോയാണ് സൈനയുടെ എതിരാളി. മറ്റൊരു മത്സരത്തില്‍ പി.വി സിന്ധുവിന് അപ്രതീക്ഷിത തോല്‍വി നേരിട്ടു. ദക്ഷിണകൊറിയയുടെ കിം യോ മിന്നിനോടാണ് സിന്ധു അടിയറവ് പറഞ്ഞത്. സ്‌കോര്‍ 15-21, 19-21.
പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ ശ്രീകാന്തും സമീര്‍ വര്‍മയും രണ്ടാം റൗണ്ടില്‍ കടന്നു.
ഹോങ്കോങിന്റെ ലോങ് ആംഗസിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 21-16, 21-12, സമീര്‍ വര്‍മ ഇന്തോനേഷ്യയുടെ ഇഹ്‌സാന്‍ മൗലാന മുസ്തഫയെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 22-20, 15-21, 21-15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."