മോശമായി പെരുമാറിയിട്ടില്ല; അഞ്ജു മടങ്ങിയത് സന്തോഷത്തോടെയെന്ന് മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇ.പി ജയരാജന്. സ്പോര്‍ട് കൗണ്‍സില്‍ വൈസ് പ്രസിഡന്റിനൊപ്പമെത്തിയ അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
കായികമന്ത്രിയുടെ ഓഫിസിലെത്തിയപ്പോള്‍ മന്ത്രി അകാരണമായി ശകാരിച്ചെന്നും അധിക്ഷേപിച്ചെന്നും അഞ്ജു മുഖ്യമന്ത്രിയോട് പരാതി പറഞ്ഞെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ കണ്ട ശേഷം അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കായിക മന്ത്രിയായ ഇ.പി ജയരാജനെ ചുമതലയേറ്റ ശേഷം അദ്ദേഹത്തെ കാണാനെത്തിയതായിരുന്നു അഞ്ജു ബോബി ജോര്‍ജ്. സ്പോര്‍ട് കൗണ്‍സിലിലെ പരിശീലകരുടെ സ്ഥലംമാറ്റം റദ്ദാക്കാന്‍ മന്ത്രി ഫയലില്‍ എഴുതിയിരുന്നു. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രി തട്ടിക്കയറിയെന്നാണ് പരാതി. ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു മന്ത്രിയുടെ പെരുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."