HOME
DETAILS

അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഉറപ്പുനല്‍കി

  
backup
December 31 2018 | 19:12 PM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജിയും കുടുംബവും സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിജിക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സി.എസ്.ഐ സഭ പ്രതിനിധികളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ്. ധനസഹായവും സര്‍ക്കാര്‍ നല്‍കും.
സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി, അതോടൊപ്പം കുടുംബത്തിന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ 22 ദിവസങ്ങളായി സനലിന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും സമരം നടത്തിയിരുന്നത്. നിരാഹാര സമരത്തിലേക്ക് അടുത്ത ദിവസം മുതല്‍ കടക്കാനിരിക്കെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനെപ്പറ്റി ഇന്നലെ രാവിലെ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
ഇതിനു ശേഷമാണ് സി.എസ്.ഐ സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിലാണ് സനലിന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ അഞ്ചിന് രാത്രിയില്‍ ഡിവൈ.എസ്.പി.യായിരുന്ന ഹരികുമാര്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്നാണ് സനല്‍കുമാര്‍ മരിച്ചത്. നാളെ ഉപവാസ സമരവും വഞ്ചനാ മതിലും സംഘടിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചിരുന്നു. വിജിയുടെ മക്കളായ ആല്‍ബിന്‍, അലന്‍, അമ്മ കെ. വാസന്തി, അച്ഛന്‍ കെ. വര്‍ഗീസ്, സനലിന്റെ അമ്മ പി. രമണി എന്നിവരും വിവിധ സാംസ്‌കാരിക സംഘടനകളും വഞ്ചനാ മതിലില്‍ അണിചേരുമെന്ന് അറിയിച്ചിരുന്നു. ഇതു വനിതാ മതിലിന് ക്ഷീണമുണ്ടാക്കുമെന്ന് കണ്ടാണ് സമരം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടത്. ഇന്നലെ സമരത്തിനു പിന്തുണപ്രഖ്യാപിച്ച് നെയ്യാറ്റിന്‍കര അസോസിയേഷന്‍ ഓഫ് റൂറല്‍ ഡെവലപ്‌മെന്റ്(നാര്‍ഡ്) ഭാരവാഹികള്‍ എത്തി. ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്‌ളിന്‍ ഇന്നലെ ഉപവാസ സമരം നടത്തി. വി.എസ് ശിവകുമാര്‍ എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. വിജിയുടെ കുടുംബത്തിന് സംഘടനയുടെ വകയായി 25,000 രൂപ ധനസഹായമായി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago