പൂമാലയില്‍ മെഡിക്കല്‍ ക്യാംപ് നടത്തി
പൂമാല: ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റേയും പൂമാല ട്രൈബല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പി.ടി.എ.യുടേയും സംയുക്താഭിമുഖ്യത്തില്‍ കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വെളളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന് ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. ജീമോന്‍ കെ. സാമിന്റെ നേതൃത്വത്തില്‍ 16 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 40 അംഗ ടീം ആണ് ക്യാമ്പില്‍ എത്തിയത്. ജനറല്‍ മെഡിസിന്, ഇ.എന്‍.ടി., ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, കമ്മ്യൂണിറ്റി മെഡിസിന്, അസ്ഥിപരിചരണം, ഡര്‍മറ്റോളജി തുടങ്ങിയ രോഗങ്ങള്‍ക്കുളള ചികിത്സയാണ് ക്യാമ്പില്‍ ലഭ്യമായത്. 520 ഓളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഏകദേശം ഇരുന്നൂറോളം രോഗികള്‍ക്ക് സൗജന്യ ഇ.സി.ജിയും സൗജന്യ ഷുഗര്‍ പരിശോധനയും നടത്തി. ഏകദേശം ഇരുപതിനായിരം രൂപയുടെ മരുന്നുകളും വിതരണം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് ഡെങ്കിപ്പനി പ്രതിരോധവും ചികിത്സയും ബോധവല്‍ക്കരണ സെമിനാറും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."