HOME
DETAILS

തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ്; മുകുള്‍ വാസ്‌നിക് നാലിന് എത്തും

  
backup
January 01 2019 | 04:01 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പിലേക്ക് കോണ്‍ഗ്രസ്. നേരത്തെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചേര്‍ന്നുവെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ് ആസൂത്രിതമായ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ആദ്യപടിയായി നാലിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കോഴിക്കോട്ടെത്തും.  ഡി.സി.സിയില്‍ രാവിലെ 10ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള നേതൃസംഗമം മുകുള്‍ വാസ്‌നിക് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി അടക്കമുള്ള നേതാക്കള്‍ നേതൃസംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനു പിന്നാലെ ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പദയാത്രകളും ജനുവരിയില്‍ സംഘടിപ്പിക്കുന്നുണ്ട്.
കോഴിക്കോട് എം.പി എം.കെ രാഘവനെതിരേ സി.പി.എം നടത്തുന്ന പ്രചാരണങ്ങളെ ചെറുക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. എം.കെ രാഘവന്‍ കോഴിക്കോട് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണവുമായി മുന്നോട്ടുപോകാനാണു കോണ്‍ഗ്രസ് നീക്കം.
കഴിഞ്ഞ ദിവസം നഗരത്തിലെ മേല്‍പാലങ്ങളുടെ ഉദ്ഘാടനത്തിനായി കോഴിക്കോട്ടെത്തിയ മന്ത്രി ജി. സുധാകരന്‍ എം.പിയെ വിമര്‍ശിച്ചിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതിനു പകരം ചര്‍ച്ച നടത്തുന്ന എം.പിയാണ് എം.കെ രാഘവനെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിനിടെ എം.പി കോഴിക്കോട്ട് കൊണ്ടുവന്ന വികസനത്തെ അക്കമിട്ടു നിരത്തിയാണ് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഇതിനെ ഖണ്ഡിക്കുന്നത്. എം.പിയെ മേല്‍പാല ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയത് അദ്ദേഹത്തിന്റെ ജനകീയതയെ സി.പി.എം ഭയന്നിട്ടാണെന്നും സിദ്ദീഖ് ആരോപിക്കുന്നുണ്ട്.
44.5 കോടി രൂപ മുടക്കി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിച്ച ത്രിതല കാന്‍സര്‍ സെന്റര്‍, ഇംഹാന്‍സിന് 30 കോടി നേടിയെടുക്കാനായതും കോഴിക്കോട് മെഡിക്കല്‍ കോളജിനായി 120 കോടിയുടെ കേന്ദ്ര സഹായം നേടിയെടുക്കാന്‍ കഴിഞ്ഞതും മികവിന്റെ കേന്ദ്രമാക്കിയതയും കൂടുതല്‍ രോഗികള്‍ക്ക് സഹായകരമായ വിധത്തില്‍ കോളജില്‍ 1.62 കോടിയുടെ പദ്ധതിയായി ഡയാലിസിസ് മെഷിനുകളുടെ എണ്ണം ഇരട്ടിയാക്കിയതും കോഴിക്കോട് റെയില്‍വേ സ്റ്റേഷനെയും വിമാനത്താവളത്തെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതും എം.പിയുടെ വികസന നേട്ടങ്ങളായിട്ടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്.
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വയനാട്ടില്‍ എം.ഐ ഷാനാവാസും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണു കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തുറുപ്പുചീട്ട്. വടകരയില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ കരുതലോടെയായിരിക്കും കോണ്‍ഗ്രസ് നീക്കം നടത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  an hour ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago