ജീവിത വിജയത്തിന് ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ലെന്ന്
മൊഗ്രാല്‍: ജീവിത വിജയത്തിന് ഔപചാരികമായി ലഭിക്കുന്ന കേവല വിദ്യാഭ്യാസം മാത്രം മതിയാകില്ലെന്നും ഇതിനു പുറമെ സാമൂഹിക ചുറ്റുപാടില്‍ നിന്നു ലഭിക്കുന്ന വ്യത്യസ്ത അനുഭവങ്ങളും മറ്റും കൂടിച്ചേരുമ്പോള്‍ മാത്രമേ ഒരു വ്യക്തിക്ക് ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കണ്ണൂര്‍ സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ പ്രൊഫ. മുഹമ്മദ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ട്രെന്‍ഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സ്‌പേസ്' പദ്ധതിയുടെ ഉദ്ഘാടനം മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്‌റസയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോല്‍വികളില്‍ മനം മടുത്ത് തൊട്ടു പിന്മാറുന്നവരാണ് യഥാര്‍ പരാജിതരെന്നും ജീവിതത്തില്‍ നേരിടുന്ന പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം ഉണര്‍ത്തി.
ചടങ്ങില്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ഥന നടത്തി. ഹംദുല്ലാ തങ്ങള്‍ മൊഗ്രാല്‍ അധ്യക്ഷനായി. യൂസഫ് മാസ്റ്റര്‍ സ്‌പേസ് പദ്ധതി വിശദീകരിച്ചു. സലാം ഫൈസി പേരാല്‍, കബീര്‍ ഫൈസി പെരിങ്കടി, ഖാദര്‍ മാസ്റ്റര്‍, ഖലീല്‍ മാസ്റ്റര്‍, റിയാസ്, മൊയ്തീന്‍, ജംഷീര്‍ കടവത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."