HOME
DETAILS
MAL
പൊലിസില്‍ ഇന്‍ സര്‍വിസ് പരിശീലനം ലഭിച്ചത് 54,093 പേര്‍ക്ക്
backup
January 02 2020 | 05:01 AM
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായുള്ള ഇന്സര്വിസ് പരീശീലനം 2019ല്‍ ലഭിച്ചത് 54,093 പേര്‍ക്ക്. 23,106 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സംബന്ധമായ വിഷയങ്ങളില്‍ പരിശീലനം ലഭിച്ചു.
മറ്റ് വിഭാഗങ്ങളില്‍ 26,216 പേര്‍ക്കും വെബിനാര്‍ മുഖേന 2,284 പേര്‍ക്കും ക്രൈം ഡ്രൈവ് ആപ് മുഖേന 965 പേര്‍ക്കും പരിശീലനം നല്കി. ജില്ലകളില്‍ സര്‍ട്ടിഫൈഡ് ട്രെയിനര്‍മാര്‍ മുഖേന 1500 പേര്‍ക്ക് പരിശീലനം നല്കി. 22 ഐ.പി.എസ് ഓഫിസര്‍മാര്‍ക്കും പരിശീലനം നല്കിയിട്ടുï്. മൂന്നുപേര്‍ക്ക് വിദേശ പരിശീലനവും ലഭിച്ചു. തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളജ്, തൃശൂര്‍ കേരളാ പൊലിസ് അക്കാദമി എന്നിവിടങ്ങളില്‍ നടന്ന ക്ലാസുകള്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെ സംസ്ഥാനത്തെ 489 പൊലിസ് സ്റ്റേഷനുകളിലും തത്സമയം കാണാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ക്ലാസുകള്‍ തത്സമയം കാണുമ്പോള്‍ സംശയം ചോദിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും ആപ്പില്‍ സൗകര്യം ഒരുക്കിയിരുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ് ലൈന്‍ ആയി ക്ലാസുകള്‍ ലഭ്യമാക്കിയതും ധാരാളം പേര്‍ക്ക് പ്രയോജനപ്പെട്ടതായി പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി.സന്ധ്യ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."