HOME
DETAILS

കോളജുകളില്‍ ആറുമാസത്തിനകം പഞ്ചിങ് അവസാനവര്‍ഷ ബിരുദ ഫലങ്ങള്‍ ഏപ്രില്‍ 30നകം

  
backup
January 02 2020 | 05:01 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8
 
 
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളെയും സ്പാര്‍ക്കുമായി ബന്ധപ്പെടുത്തി ബയോമെട്രിക് ഹാജര്‍ സമ്പ്രദായം അടുത്ത അധ്യയനവര്‍ഷത്തിന് മുന്‍പ് നടപ്പാക്കാന്‍ തീരുമാനം. 
ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍  കോളജ് അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. ഇതനുസരിച്ച് ആറുമാസത്തിനുള്ളില്‍ എല്ലാ കോളജുകളിലും പഞ്ചിങ് സമ്പ്രദായം നടപ്പാക്കും. നിലവില്‍ മിക്ക കോളജുകളിലും പഞ്ചിങ് സമ്പ്രദായം നിലവിലുണ്ടെങ്കിലും വേണ്ടത്ര കാര്യക്ഷമമല്ല.
 ഉന്നതവിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ബിരുദ, ബിരുദാനന്തര പാഠ്യപദ്ധതി പരിഷ്‌കരിക്കരിക്കാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.  
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. ഇത്തരം നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയാല്‍ ചെറുക്കാന്‍ അക്കാദമികരംഗത്ത് വരുത്തേണ്ട ബദല്‍ മാര്‍ഗങ്ങളെപ്പറ്റി തയാറെടുപ്പ് നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടു.
ഈ അക്കാദമിക വര്‍ഷം യു.ജി, പി.ജി ക്ലാസുകള്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഒരേദിവസം ആരംഭിച്ചതിനാല്‍ അവസാനവര്‍ഷ ബിരുദഫലങ്ങള്‍ ഏപ്രില്‍ 30നകവും പി.ജി പരീക്ഷാഫലം മെയ് 31നകവും പ്രസിദ്ധീകരിക്കാന്‍ കഴിയും. 
അടുത്ത അധ്യയനവര്‍ഷം ജൂണ്‍ 1ന് യു.ജി, പി.ജി ക്ലാസുകള്‍ ആരംഭിക്കാന്‍  അധ്യാപക സംഘടനകളുടെ സഹകരണമുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  15 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  17 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  38 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago