രാജ്യത്തെ തനിമയോടെ നിലനിര്‍ത്താന്‍ ഭരണഘടനയെ സംരക്ഷിക്കണം
റിയാദ്: രാജ്യത്തെ പൗരന്മാരുടെ അസ്തിത്വത്തെ അപായപ്പെടുത്തുന്ന നിയമഭേദഗതികള്‍ രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കുമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉണര്‍ത്തി. ഇന്ത്യ ഇന്ത്യക്കാരുടേതാണ്. മതാടിസ്ഥാനത്തില്‍ നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചയില്‍ റിയാദിലെ മതരാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭര്‍ പങ്കെടുത്തു .
മതനിരപേക്ഷതയെ വീണ്ടെടുക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ച പ്രതിഷേധ ജ്വാലകള്‍ നിസ്തുലമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബഹുജന പ്രക്ഷോഭങ്ങളില്‍ മതചിഹ്നങ്ങളും ഭാഷ്യങ്ങളും ഉയര്‍ത്തുന്നത് വഴി പൗരത്വ നിയമഭേദഗതിയെ മുസ്‌ലിം പ്രശനമായി മാത്രം അവതരിപ്പിക്കുന്നത് അപക്വമാണെന്നും യോഗം വിലയിരുത്തി .
ഷാഫി ചിറ്റത്തുപാറ, അജ്മല്‍ വൈ.ഐ, അലവിക്കുട്ടി ഒളവട്ടൂര്‍, അംജദ് ആലുവ,നബീല്‍ പയ്യോളി, റാഫി പാങ്ങോട്, സുലൈമാന്‍ ഊരകം, അഡ്വ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ അബ്ദുല്‍ ജലീല്‍ മോഡറേറ്റര്‍ ആയിരുന്നു.ഫസല്‍ റഹ്മാന്‍ അറക്കല്‍ പ്രതിജ്ഞ ചൊല്ലി.റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ക്രോഡീകരണം നടത്തി. റെഹാന്‍ ഖിറാഅത്ത് നിര്‍വ്വഹിച്ചു. നൗഷാദ് മടവൂര്‍ സ്വാഗതവും സിയാദ് കായംകുളം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."