കോണ്‍ഗ്രസും സഖ്യകക്ഷികളും സമരം ചെയ്യുന്നത് അഭയാര്‍ഥികള്‍ക്ക് എതിരെയെന്ന വിചിത്രവാദവുമായി മോദി, ഇവര്‍ പാകിസ്താന്റെ ചെയ്തികളെ കാണുന്നില്ലെന്നും മോദി
ബെംഗളൂരു: ഇന്ത്യന്‍ പാര്‍ലമെന്റിന് എതിരെ സമരം ചെയ്യുന്നവര്‍ പാകിസ്താന്റെ ചെയ്തികളെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാതി. കോണ്‍ഗ്രസും സഖ്യകക്ഷികളും പാകിസ്താന് എതിരെയല്ല സംസാരിക്കുന്നത്, അഭയാര്‍ഥികള്‍ക്ക് എതിരെ റാലി നടത്തുകയാണെന്നും അദ്ദേഹം കര്‍ണാടകയിലെ തുംകൂരുവില്‍ പറഞ്ഞു. എഴുപതു വര്‍ഷമായി പാകിസ്താന് തുടര്‍ന്നുവരുന്ന ചെയ്തികളെ തുറന്നുകാട്ടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതാടിസ്ഥാനത്തിലാണ് പാകിസ്ഥാന് രൂപപ്പെട്ടത്. മതന്യൂനപക്ഷങ്ങള്‍ അവിടെ പീഡനത്തിന് ഇരയാവുകയാണ്. അവര്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വരാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശാബ്ദം ആരംഭിക്കുമ്പോള്‍ എന്തായിരുന്നു ഇന്ത്യയുടെ അവസ്ഥയെന്ന് എല്ലാവര്ക്കും ഓര്മ കാണും. പ്രതീക്ഷകളുടെ ശക്തമായ അടിത്തറയിലാണ് പുതിയ ദശാബ്ദം ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."