കേരളത്തിന്റെ സാമ്പത്തികനില അതീവ ഗുരുതരം: പിണറായി
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി.എ .ജി കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം കടം 1,54,057 കോടി രൂപയാണ്.ഈ പ്രതിസന്ധി മറികടക്കാന്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കും. ജന പിന്തുണയുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കേണ്ട കാര്യമില്ലെന്നും മുല്ലപ്പെരിയാറില്‍ പുതിയ പരിശോധന സംവിധാനമാണ് വേണ്ടത്. തമിഴ്നാടുമായി സംഘര്‍ഷത്തിനില്ല ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ സഹകരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പള്ളിയില്‍ ആശയക്കുഴപ്പം ഉണ്ടാവേണ്ട കാര്യമില്ല. രാഷ്ട്രീയമായി ആരോടും പ്രതികാരം ചെയ്യാനില്ല. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."