HOME
DETAILS
MAL
ലാവ്ലിന് കേസ്: സ്വകാര്യ ഹരജികള്‍ തള്ളി
backup
June 09 2016 | 08:06 AM
കൊച്ചി: എസ്.എന്‍.സി ലാവ്ലിന് കേസില്‍ സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹരജികള്‍ നല്കാന് സി.ബി.ഐ യ്ക്ക് മാത്രമാണ് അവകാശമെന്നും കേസില്‍ കക്ഷി ചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
റിവിഷന്‍ ഹരജി സമര്‍പ്പിക്കാന്‍ രണ്ട് മാസം സാവകാശം നല്‍കണമെന്ന സി.ബി.ഐ യുടെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ബി. കമാല്‍ പാഷയാണ് ഹരജികള്‍ പരിഗണിച്ചത്.
കൂടുതല്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് വന്നവരുടെ ഹരജികളും തളളി. ഈ ഘട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ പരിഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."