HOME
DETAILS
MAL
പ്രീപെയ്ഡ് ഓട്ടോ സംവിധാനം വേണമെന്ന് ആവശ്യം
backup
June 09 2016 | 08:06 AM
ഗുരുവായൂര്‍: നഗരപ്രദേശത്തെ ഭൂരിപക്ഷം ഓട്ടോറിക്ഷകളിലും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ് ഈടാക്കുന്നതായി കലക്ടറുടെ യോഗത്തില്‍ പരാതി. ചെറിയദൂരം യാത്ര പോകാന്‍ വിസമ്മതിക്കുന്നതു കാരണം രാത്രിയില്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതായും കലക്ടറുടേയും പൊലിസിന്റെയും ശ്രദ്ധയില്‍പെടുത്തി.
ഗുരുവായൂരില്‍ അടിയന്തിരമായി പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പില്‍ വരുത്താന്‍ ആര്.ടി.ഒ, പൊലിസ് എന്നിവരുടെ ഇടപെടല്‍ വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഗുരുവായൂരിന്റെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഓട്ടോറിക്ഷക്കാര്ക്കെതിരേ വിമര്‍ശനം ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."