ട്രെൻഡ് ഗ്രാജുവേഷൻ പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് അംഗീകാര പത്രം കൈമാറി
ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ട്രെൻഡ് ദമാം ഘടകം നടത്തി വരുന്ന പേഴ്‌സണാലിറ്റി ഡെവലപ്മെൻറ് ആൻഡ് സ്‌പീച്ച് ട്രെയിനിങ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ഗ്രാജ്വേഷൻ നൽകി ആദരിച്ചു. ബഷീർ ബാഖവി കരിപ്പമണ്ണ, ഷംനാദ് അബൂ യാസീൻ ചളിങ്ങാട് എന്നിവരാണ് ട്രെൻഡ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 10 വിവിധ ട്രൈനിംഗ് പ്രൊജക്റ്റുകളിലൂടെ മികച്ച പ്രഭാഷകരായി അരങ്ങേറ്റം കുറിച്ചത്. പാരഗൺ ഹോട്ടലിൽ വെച്ച് നടന്ന പ്രോഗ്രാം സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ വർക്കിംഗ് സെക്രട്ടറി അബു ജിർഫാസ് മൗലവി ഉദ്ഘാടനം ചെയ്‌തു. ട്രെൻഡ് ദമാം ചെയർമാൻ അബ്‌ദുറഹ്‌മാൻ പൂനൂർ അധ്യക്ഷത വഹിച്ചു.
സിജി ഇന്റർനാഷണൽ കോ ഓർഡിനേറ്റർ അബ്ദുൽ മജീദ് കൊടുവള്ളി, ബ്ലൈസ് മാസ്റ്റർ ഫൈസൽ ഇരിക്കൂർ, ടോസ്റ്റ് മാസ്റ്റർ റിയാസ് പീടികയിൽ എന്നിവരടങുന്ന ജൂറിയാണ് പ്രസംഗങ്ങൾ വിലയിരുത്തി വിജയികളെ തിരഞ്ഞെടുത്തത്. ബിരുദ ദാന ചടങ്ങ് മുജീബ് കൊളത്തൂർ നിയന്ത്രിച്ചു. മൊയ്‌തീൻ സാഹിബ് പട്ടാമ്പിയുടെ നേതൃത്വത്തിൽ നടന്ന തൽക്ഷണ പ്രസംഗ സെഷനിൽ മുസ്‌തഫ ദാരിമി, ഫവാസ് ഹുദവി, ഇബ്രാഹിം ഓമശ്ശേരി, നൗഷാദ് എ കെ എന്നിവർ പങ്കെടുത്തു. അലി ഭായ് ഊരകം റിപ്പോർട്ട് അവതരിപ്പിച്ചു. റാഫി പട്ടാമ്പി, ഷബീർ ആമ്പാടത്ത് എന്നിവർ സെഷൻ നിയന്ത്രിച്ചു. ബാസിത് പട്ടാമ്പി ഗാനവും സുലൈമാൻ ഫൈസി പ്രാർത്ഥനയും നിർവഹിച്ചു
നജ്‌മുദീൻ മാസ്‌റ്ററുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിക്ക് മാഹീൻ വിഴിഞ്ഞം , മൻസൂർ ഹുദവി, അബ്ദുൽ ജലീൽ ഹുദവി, അബ്ദുൽ മജീദ് മാസ്റ്റർ, സകരിയ്യ ഫൈസി ,അബ്ദുൽ കരീം പഴുന്നാന, ബഷീർ ആലുങ്ങൽ , ഇസ്ഹാഖ് കോഡൂർ ,നൂറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. അഷ്‌റഫ് അശ്‌റഫി സ്വാഗതവും മനാഫ് ഹാജി നന്ദിയും പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."