അവശനിലയിലായ വയോധികക്കു സങ്കേതത്തില്‍ അഭയം
കൊട്ടാരക്കര: പ്രായാധിക്യവും അനാഥത്വവും കാരണം ദുരിതത്തിലായ വയോധികയെ കലയപുരം സങ്കേതം ഏറ്റെടുത്തു. പുത്തൂര്‍ പ്ലാംന്തോട്ടത്തില്‍ ശ്രീലക്ഷമിക്കുട്ടി(76)യെയാണ് സങ്കേതം പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
ദിവസങ്ങളായി വീടിന് പുറത്ത് ഇറങ്ങാനാകാത്ത വിധം അവശനിലയിലായിരുന്നു ഇവര്‍.കോണ്‍ക്രീറ്റ് ചെയ്ത കടമുറിയില്‍ മുന്‍ വശം കെട്ടിയടക്കാത്ത ഒരു മുറിയിലെ ചപ്പുചവറുകള്‍ക്കിടയിലാണ് ഇവരെ കണ്ടെത്തിയത്. ഭര്‍ത്താവ് ശങ്കരപിള്ള 28 വര്‍ഷം മുന്‍മ്പ് മരണപ്പെട്ടിരുന്നു. ഏകമകളും അടുത്ത കാലത്ത് മരിച്ചു. പുത്തൂരില്‍ 20 സെന്റ് സ്ഥലവും രണ്ട് മുറിക്കടയും ഇവരുടെ പേരിലുണ്ട്.ബന്ധുക്കള്‍ പലപ്പോഴുമെത്തി അവരുടെ വീടുകളിലേക്ക് വിളിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയിരുന്നില്ല.
ആശാപ്രവര്‍ത്തകര്‍ വാര്‍ഡ് സാനിറ്റേഷന്റെ ഭാഗമായി ഭവന സന്ദര്‍ശനം നടത്തുമ്പോഴാണ് വ്യദ്ധയെ അവശനിലയില്‍ കണ്ടെത്തിയത്്. ഇവര്‍ കുളക്കട സി എച്ച് സില്‍ പ്രവര്‍ത്തിക്കുന്ന പാലിയോലിറ്റിക് കെയറുമായി ബന്ധപ്പെട്ടു.തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയും പ്രസിഡന്റ് ജി സരസ്വതി,ഗ്രാമപഞ്ചായത്തംഗങ്ങളായ വിനോദ്കുമാര്‍,ജെ ലീലാവതിയമ്മ,ആര്‍ദ്ര,പാലിയോലിറ്റിക് കെയറിലെ നേഴ്‌സ് മിനി എന്നിവര്‍ സ്ഥലത്തെത്തി പുത്തൂര്‍ എസ്.ഐ വി.പി സുധീഷിന്റെയും പ്രദേശവാസികളുടെയും സഹായത്തോടുകൂടി ലക്ഷമിക്കുട്ടിയെ വൃത്തിയാക്കി പുതിയ വസ്ത്രങ്ങള്‍ നല്‍കി സങ്കേതം പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."